Image

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ അനുശോചിച്ചു

Published on 20 February, 2012
സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ അനുശോചിച്ചു
മെല്‍ബണ്‍: മെല്‍ബണ്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ മെത്രാപ്പൊലീത്തയും സഭയുടെ മിഷന്‍ ബോര്‍ഡ് പ്രസിഡന്റും സഭാരക്ഷകനുമായ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ ഓസ്താത്തിയോസ് മെത്രാപ്പൊലീത്തയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. 

ഫെബ്രുവരി 19 ഞായറാഴ്ച രാവിലെ വിശുദ്ധ കുര്‍ബാന മദ്ധ്യേ വന്ദ്യ പിതാവിനു വേണ്ടി പ്രത്യേക പ്രാര്‍ഥനയും കുര്‍ബാനാന്തരം തിരുമേനിയുടെ പ്രത്യേക താല്‍പര്യപ്രകാരം ഇടവകയില്‍ പ്രവര്‍ത്തനമാരംഭിച്ച ഐഎന്‍എഎംഎസ് ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗവും വികാരി റവ. ഫാ. ഷിനു കെ. തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. 

സീനിയര്‍ അംഗങ്ങളായ സി.ഒ. തോമസ്, ഇ.എസ്. ജോണ്‍, ഇടവക സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ തിരുമേനിയുടെ ഇടവകയുമായുള്ള ബന്ധങ്ങളെ അനുസ്മരിച്ച് പ്രസംഗിച്ചു. തുടര്‍ന്ന് ഇടവക സെക്രട്ടറി ഇടവകയുടെ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഐഎന്‍എഎംഎസ് കോ-ഓര്‍ഡിനേറ്റര്‍ മാത്യു സൈമണ്‍ നന്ദി പറഞ്ഞു. തിരുമേനി രചിച്ച ഗാനങ്ങള്‍ ഇടവക കൊയര്‍ ആലപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക