Image

700 കോടിയടുത്ത് ദംഗല്‍, മുന്നില്‍ ഇനി പികെ മാത്രം

Published on 15 January, 2017
700 കോടിയടുത്ത് ദംഗല്‍, മുന്നില്‍ ഇനി പികെ മാത്രം

ആമിര്‍ ഖാന്‍ നായകനായി എത്തിയ ദംഗല്‍ ചരിത്രം കുറിച്ചിരിക്കുകയാണ്. ഡിസംബര്‍ 23ന് ക്രിസ്മസ് റിലാസായി എത്തിയ ചിത്രം ആഗോള ബോക്‌സ്ഓഫീസ് കളക്ഷനില്‍ 700 കോടിയിലേക്ക് അടുക്കുകയാണ്. ഇന്ത്യയില്‍ നിന്ന് മാത്രം 506.61 കോടിയാണ് ദംഗല്‍ നേടിയത്. വിദേശ ബോക്‌സ്ഓഫീസില്‍ നിന്ന് 187.50 കോടിയും. എല്ലാം ചേര്‍ത്ത് 22 ദിവസംകൊണ്ട് 694.11 കോടി.

ഇതോടെ എക്കാലത്തെയും വലിയ ഇന്ത്യന്‍ ഹിറ്റ് ചിത്രം എന്ന സ്ഥാനത്തേക്ക് കുതിക്കുകയാണ് ദംഗല്‍. 792 കോടി കളക്ഷനുള്ള പികെ മാത്രമാണ് ഇനി ഈ നേട്ടത്തിന് വെല്ലുവിളി ഉയര്‍ത്തി ദംഗലിന് മുന്നിലുള്ളത്. ബജ്‌റംഗി ഭായ്ജാനെയും ധൂം 3യെയും സുല്‍ത്താനെയും ആമിറിന്റെ ദംഗല്‍ മറികടന്ന് കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക