Image

നായികയെ കിട്ടാനില്ല; അവളുടെ രാവുകള്‍ വൈകുന്നു

Published on 20 February, 2012
നായികയെ കിട്ടാനില്ല; അവളുടെ രാവുകള്‍ വൈകുന്നു
എണ്‍പതുകളില്‍ മലയാള സിനിമയെ കോരിത്തരിപ്പിച്ച 'അവളുടെ രാവുകള്‍' എന്ന ഐ.വി. ശശി ചിത്രത്തിന്റെ റീമേക്കിന് നായികയെ ലഭിച്ചില്ല. ചിത്രത്തിന്റെ മറ്റു ജോലികളെല്ലാം പൂര്‍ത്തിയായിട്ടും നായികയെ ലഭിക്കാത്തത് സംവിധായകനേയും അണിയറ പ്രവര്‍ത്തകരേയും വിഷമത്തിലാക്കിയിരിക്കുകയാണ്.

സിനിമയ്ക്കു പറ്റിയ നായികയെ ലഭിക്കാത്തതാണ് റീമേക്ക് നീണ്ടു പോകാന്‍ കാരണ മെന്ന് സംവിധായകന്‍ ഐ.വി. ശശി പറഞ്ഞു. പ്രിയാമണി യെ ആദ്യം നായികയായി തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ചിലകാരണങ്ങളാല്‍ മാറ്റി. എഴുപതുകളിലെ സിനിമാ ചര്‍ച്ചകളില്‍ ഇടം പിടിച്ച ചിത്രമായിരുന്നു അവളുടെ രാവുകള്‍. യുവാക്കള്‍ക്ക് ഹരംപകര്‍ന്ന നായികയായിരുന്നു അവളുടെ രാവുകളില്‍ സീമ ചെയ്ത രാജി എന്ന കഥാപാത്രം.

പല നായികമാരേയും മനസില്‍ വിചാരിച്ചുവെങ്കിലും പ്രായം പ്രശ്‌നമായെന്ന് ഐവി ശശി പറഞ്ഞു. 18നും 20നും മധ്യേ പ്രായമുള്ള നായികയെ ആണ് ചിത്രത്തിനാവശ്യം. നായികയെ ലഭിച്ചാല്‍ ഷൂട്ടിങ് ഉടന്‍ തുടങ്ങും. പുതുമുഖ നായികയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ചിത്രത്തിന്റെ ബാക്കി ഒരുക്കങ്ങളെല്ലാം പൂര്‍ത്തി യായെന്നും മനസിനിണങ്ങിയ നായികയെ ലഭിക്കത്തതാണ് സിനിമയുടെ പുന:ചിത്രീകരണം നീണ്ടു പോകാന്‍ കാരണമെന്നും ഐ.വി.ശശി പ്രതികരിച്ചു.   പ്രിയാമണി യെ ആദ്യം ആലോചിച്ചിരുന്നെങ്കിലും അതിലും പ്രായം കുറഞ്ഞ ഒരു കുട്ടിയാണ് അണിയറപ്രവര്‍ത്തകരുടെ മനസില്‍. 

മലയാളത്തിലെ ആദ്യത്തെ അഡള്‍സ് ഒണ്‍ലി (എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ച) ചിത്രമാണ് അവളുടെ രാവുകള്‍. രാജി എന്ന വേശ്യയുടെ വേഷമായിരുന്നു സീമയ്ക്ക്. ചിത്രത്തിനു വേണ്ടി പതിച്ച ഷര്‍ട്ട് മാത്രം ധരിച്ച സീമയുടെ പോസ്റ്റര്‍ അന്നത്തെ സംസാര വിഷയമായിരുന്നു. മലയാളത്തില്‍ ആദ്യമായയാണ് അത്തരമൊരു പോസ്റ്റര്‍ ഇറങ്ങിയത്. ഇതാണ് പ്രധാനമായും യുവാക്കളെ തീയറ്ററിലേക്കാകര്‍ഷിച്ച ഘടകം. 1978 ലാണ് ചിത്രം പുറത്തിറങ്ങിയത്. കാലോചിതമായ മാറ്റങ്ങളുമായായിരിക്കും അവളുടെ രാവുകളുടെ പുതിയ പതിപ്പ് എത്തുക. എന്നാല്‍ കഥാതന്തുവില്‍ മാറ്റമുണ്ടാകില്ല. നായക സങ്കല്‍പമുള്ള ചിലര്‍ മനസിലുണ്ട്. 

നീലത്താമരയിലൂടെയാണ് റീമേക്ക് തരംഗം വീണ്ടുമുണര്‍ത്. 2011ലായിരുന്നു ഏറ്റവും കൂടുതല്‍ റീമേക്കുകളുണ്ടായത്. കഴിഞ്ഞ വര്‍ഷമിറങ്ങിയ രതിനിര്‍വേദം വമ്പന്‍ ഹിറ്റായിരുന്നു. ചിത്രം ഇറങ്ങിയാല്‍ വന്‍ ഹിറ്റാകുമെന്നാണ് ഐവി ശശിയുടെ പ്രതീക്ഷ. ഇണ, നിദ്ര, രാസലീല, ചട്ടക്കാരി തുടങ്ങി യുവാക്കളെ 80കളില്‍ ത്രസിപ്പിച്ച ചിത്രങ്ങള്‍ റീമേക്കു ചെയ്യപ്പെടുമ്പോഴാണ് അവളുടെ രാവുകള്‍ക്ക് ഈ ഗതി. 

നായികയെ കിട്ടാനില്ല; അവളുടെ രാവുകള്‍ വൈകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക