പ്രശസ്ത ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയും സംഘവും ശബരിമല മകരവിളക്ക് ദര്‍ശനത്തിനായി എത്തി. 18 വര്‍ഷം ദര്‍ശനം പൂര്‍ത്തിയാക്കി ഗുരുസ്വാമിയാകുന്നതിന്റെ ഭാഗമായി മുംബെയില്‍ നിന്ന് തെങ്ങുമായെത്തിയ സംഘത്തെ അയ്യപ്പസേവാസംഘം കേന്ദ്ര കമ്മിറ്റി അംഗം കെ.ആര്‍.അരവിന്ദാഷന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സുരേഷ് കൈപ്പട, മറ്റത്തില്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
വെള്ളിയാഴ്ച വൈകീട്ട് മറ്റത്തില്‍ സ്രാമ്ബി എസ്‌റ്റേറ്റ് ബംഗ്ലാവില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ കെട്ടുനിറച്ചാണ് സംഘം പുറപ്പെട്ടത്. സച്ചിന്‍, ആമിര്‍ഖാന്‍, ഹൃത്വിക് റോഷന്‍ എന്നിവരുടെ ഫിസിക്കല്‍ ട്രെയിനറായ സത്യജിത്ത് ചൗസറിയയും മറ്റ് അഞ്ചു സുഹൃത്തുക്കളുമാണ് വിവേകിനൊപ്പം ഉള്ളത്.