Image

ജര്‍മന്‍ പോസ്റ്റ് ഓഫീസുകളിലെ മെയില്‍ ബോക്‌സുകള്‍ക്ക് ചാര്‍ജ്

ജോര്‍ജ് ജോണ്‍ Published on 14 January, 2017
ജര്‍മന്‍ പോസ്റ്റ് ഓഫീസുകളിലെ മെയില്‍ ബോക്‌സുകള്‍ക്ക് ചാര്‍ജ്
ഫ്രാങ്ക്ഫര്‍ട്ട്:  ഈ വരുന്ന 2017 മാര്‍ച്ച് 01 മുതല്‍ മെയില്‍ ബോക്‌സുകള്‍ക്ക് ജര്‍മന്‍ പോസ്റ്റ് വാടക പോലെ ചാര്‍ജ് ഈടാക്കും. സാധാരണ മെയില്‍ ബോക്‌സുകള്‍ക്ക്  ഒരു വര്‍ഷം 19,20 യൂറോ ആണ് ചാര്‍ജ്. എന്നാല്‍ കൂടുതല്‍ വലിപ്പമുള്ളതും, ഒന്നില്‍ കൂടുതല്‍ മെയില്‍ ബോക്‌സ് ഉള്ളവര്‍ക്കും കൂടിയ ചാര്‍ജ് നല്‍കണം. മെയില്‍ ബോക്‌സുകളുടെ സംരക്ഷണം, പരിപാലനം എന്നിവയില്‍ വന്ന വര്‍ദ്ധിച്ച ചിലവാണ് ഈ പുതിയ ചാര്‍ജുകള്‍ക്ക് ആധാരമെന്ന് ജര്‍മന്‍ പോസ്റ്റ് വ്യക്തമാക്കി.

1490 ല്‍ റോമന്‍ ഭരണാധികാരി മാക്‌സ്മില്യന്‍ ഒന്നാമനാണ് ജര്‍മനിയില്‍ പോസ്റ്റല്‍ സര്‍വീസ് ആരംഭിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജര്‍മന്‍ പോസ്റ്റല്‍ സര്‍വീസ് പുനരുദ്ധരിച്ചു. അന്ന് മുതല്‍ ഓരോ പൗരനും, സംഘടനകള്‍ക്കും, വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പോസ്റ്റ് ഓഫീസുകളില്‍ അവരുടെ എഴുത്തുകളും, മറ്റ് മെയിലുകളും അതാത് അഡ്രസുകളില്‍ വിതരണം ചെയ്യാതെ മെയില്‍ ബോക്‌സുകള്‍ വാങ്ങാനും അവയില്‍ നിക്ഷേപിക്കാനും പോസ്റ്റ് ഓഫീസുകള്‍ക്ക് അധികാരം നല്‍കാമായിരുന്നു. ഈ മെയില്‍ ബോക്‌സുകള്‍ ഇതുവരെ ഫ്രീ ആയിട്ടാണ് നല്‍കിയിരുന്നത്. 

ജര്‍മനിയിലെ മിക്കവാറും എല്ലാ പ്രവാസി സംഘടനകള്‍ക്കും മെയില്‍ ബോക്‌സുകള്‍ ഉണ്ട്. പുതുതായി വരുന്ന ഈ മെയില്‍ ബോക്‌സ് ചാര്‍ജ് ഒഴിവാക്കാന്‍ ഒന്നുകില്‍ ദിവസേന സ്വയം പോസ്റ്റ് ഓഫീസുകളില്‍ പോയി മെയില്‍ എടുക്കുകയോ, അല്ലെങ്കില്‍ മെയിലിനായി സ്ഥിരം ഒരു സ്ഥിരം അഡ്രസ് നല്‍കുകയോ ചെയ്യാം.


ജര്‍മന്‍ പോസ്റ്റ് ഓഫീസുകളിലെ മെയില്‍ ബോക്‌സുകള്‍ക്ക് ചാര്‍ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക