Image

സിനിമയ്‌ക്ക്‌ വേണ്ടിയുള്ള പുതിയ കൂട്ടായ്‌മ ആരംഭിക്കുന്നു: ദിലീപ്‌

Published on 14 January, 2017
സിനിമയ്‌ക്ക്‌ വേണ്ടിയുള്ള പുതിയ കൂട്ടായ്‌മ  ആരംഭിക്കുന്നു:  ദിലീപ്‌

തിരുവന്തപുരം: പ്രേക്ഷകരെ തിയേറ്ററില്‍ നിന്നും അകറ്റരുതെന്ന്‌ നടനും നിര്‍മാതാവുമായ ദിലീപ്‌. പുതിയ കൂട്ടായ്‌മയ്‌ക്ക്‌ എല്ലാവരുടേയും പിന്തുണ ഉണ്ടെന്നും സിനിമയ്‌ക്ക്‌ വേണ്ടിയുള്ള പുതിയ കൂട്ടായ്‌മ ഇന്ന്‌ മുതല്‍ ആരംഭിക്കുകയാണെന്നും ദിലീപ്‌ പറഞ്ഞു.

സിനിമയ്‌ക്ക്‌ വേണ്ടിയുള്ള നല്ല കൂട്ടായ്‌മ, നല്ല ഉദ്ദേശത്തോടെയാണ്‌ തുടങ്ങുന്നത്‌. ഇത്‌ സമരം തീര്‍ക്കാനുള്ള കൂട്ടായ്‌മയല്ലെന്നും ദിലീപ്‌ പറയുന്നു.

ഫെഡറേഷനിലുള്ള ആളുകളോട്‌ സ്‌നേഹവും ബുഹമാനവുമുണ്ട്‌. എനിക്കെതിരായ ആരോപണത്തിനൊന്നും മറുപടി പറയുന്നില്ല. നിര്‍മാതാവിന്റേയും വിതരണക്കാരുടേയും തിയേറ്റര്‍ ഉടമകളുടേയും വിഷമങ്ങള്‍ അറിയാം. അതുകൊണ്ട്‌ തന്നെ എല്ലാവരേയും തൃപ്‌തിപ്പെടുത്തുന്ന സംഘടനയായിരിക്കും പുതിയ സംഘടനയെന്നും ദിലീപ്‌ പറഞ്ഞു.

പ്രമുഖ തിയേറ്റര്‍ ഗ്രൂപ്പുകളെല്ലാം തങ്ങള്‍ക്കൊപ്പമുണ്ട്‌. എല്ലാവരേയും ഒരുമിപ്പിച്ചുള്ള സംഘടനയാണ്‌ ഇത്‌. അമ്മയുടേയും ഫെഫ്‌ഫക്കയുടേയും അനുമതിയോടെയാണ്‌ പുതിയ സംഘടന  രൂപീകരിക്കുന്നത്‌.

ഇനി ഒരു സിനിമാശാലകള്‍ പോലും അടക്കരുത്‌. അത്‌ പ്രേക്ഷരുടെ അവകാശമാണ്‌. സമരം ചെയ്‌ത്‌ തിയേറ്റര്‍ അടച്ചിടുന്നത്‌ നല്ല പ്രവണതയല്ല. പുതിയ സംഘടനയില്‍ എല്ലാവരും സിനിമയ്‌ക്കകത്ത്‌ നിന്ന്‌ ഉള്ളവരാണ്‌. സിനിമ ഓടണമെന്ന്‌ ആഗ്രഹിക്കുന്ന തിയേറ്ററുകാര്‍ ഇവിടെ ഉണ്ട്‌. എന്നാല്‍ പലര്‍ക്കും അവരുടെ നിലപാട്‌ പറയാന്‍ കഴിയുന്നില്ല. അതിന്‌ ഇനി മാറ്റം വരും.

ഞാന്‍ സംസാരിക്കുന്നത്‌ നല്ല ഉദ്ദേശത്തോടുകൂടിയാണ്‌. മലയാള സിനിമയില്‍ ഇനി അങ്ങോട്ടുള്ള കാലം ഈ സംഘടനക്ക്‌ തന്നെയായിരക്കും പ്രാധാന്യം. ഒരു ചെറിയ കാര്യത്തെ വലിയ കാര്യമാക്കി മാറ്റി ഒരു സീസണ്‍ കളയുകയായിരുന്നു. ഈ നഷ്ടമെല്ലാം ആര്‌ നികത്തും. തിയേറ്റുകാര്‍ക്ക്‌ ഒരു ചിത്രമില്ലെങ്കില്‍ മറ്റൊരു ചിത്രമുണ്ട്‌. എന്നാല്‍ നിര്‍മാതാക്കളെ സംബന്ധിച്ച്‌ ആ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണ്‌. അതുകൊണ്ട്‌ തന്നെ ഇനി തിയേറ്റര്‍ അടച്ചിട്ടുള്ള സമരം മലയാളസിനിമയില്‍ ഉണ്ടാകില്ല.
നല്ലതിന്‌ വേണ്ടി എല്ലാവരും കൂട്ടുനില്‍ക്കണം.ഇത്‌ ഒരിക്കലും പ്രതികാര നടപടിയല്ലെന്നും ദിലീപ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക