Image

ഫോക്ക് കുവൈറ്റ് സെമിനാര്‍ സംഘടിപ്പിച്ചു

Published on 13 January, 2017
ഫോക്ക് കുവൈറ്റ് സെമിനാര്‍ സംഘടിപ്പിച്ചു


      കുവൈത്ത്: പ്രവാസി പുനരധിവാസവും സാധ്യതകളും എന്ന വിഷയത്തെ ആസ്പദമാക്കി ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് അബാസിയ ഫോക്ക് ഹാളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 

ടി കുവൈറ്റ് ഫാം ടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനത്തിനായി കുവൈത്തില്‍ എത്തിയ കേരള സര്‍ക്കാരിന്റെ കര്‍ഷക മിത്ര കര്‍ഷക ഭാരതി തുടങ്ങിയ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള, കാര്‍ഷിക, മൃഗസംരക്ഷണ, ഫാം ടൂറിസം മേഖലയില്‍ രണ്ടായിരത്തില്‍പരം ലേഖനങ്ങളും നിരവധി പുസ്തകങ്ങളും എഴുതിയിട്ടുള്ള ഡോ. പി.വി. മോഹനന്‍ സെമിനാര്‍ നയിച്ചു. പ്രസിഡന്റ് ബിജു ആന്റണി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡോ. മോഹനനെ, കെ. ഷൈമേഷ് സദസിനു പരിചയപ്പെടുത്തി. രഷാധികാരി ജി.വി. മോഹന്‍ ഫോക്കിന്റെ ഉപഹാരം സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി എം.എന്‍.സലിം, അനൂപ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക