Image

പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മപെരുന്നാള്‍ ആഘോഷിച്ചു

Published on 13 January, 2017
പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ഓര്‍മപെരുന്നാള്‍ ആഘോഷിച്ചു


      കുവൈത്ത്: മലങ്കരസഭയുടെ മൂന്നാമത് കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 53–ാം ഓര്‍മപെരുന്നാള്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക ആഘോഷിച്ചു. മാര്‍ ബസേലിയോസ് മൂവ്‌മെന്റാണ് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ജനുവരി ആറിന് രാവിലെ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചില്‍ നടന്ന സമൂഹബലിക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കോല്‍ക്കത്ത ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. മഹാഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. ജേക്കബ് തോമസ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് പ്രത്യേക ധൂപപ്രാര്‍ഥനയും നേര്‍ച്ചവിളമ്പും നടന്നു.

രാത്രി 7.30ന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ കുടുംബസംഗമം മലങ്കര സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനുമായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഉദ്ഘാടനം ചെയ്തു. ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് മുഖ്യപ്രഭാഷണം നടത്തി. ഇടവക സഹവികാരി ഫാ. ജേക്കബ് തോമസിന്റെ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ജെറി ജോണ്‍ കോശി, കണ്‍വീനര്‍ ഏബ്രഹാം അലക്‌സ്, 

സെന്റ് ബേസില്‍ ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. ഷാജി പി. ജോഷ്വാ, സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി ഫാ. സഞ്ചു ജോണ്‍, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഷാജി ഏബ്രഹാം, ജയ്‌സണ്‍ വര്‍ഗീസ്, സാബു ടി. ജോര്‍ജ്, ഇടവക ട്രഷറര്‍ തോമസ് കുരുവിള, ഇടവക സെക്രട്ടറി ജിജി ജോണ്‍, സംഘടനാ വൈസ് പ്രസിഡന്റ് ഏബ്രഹാം സി. മാലേത്ത് എന്നിവര്‍ പ്രസംഗിച്ചു. 

അറുപതാം പിറന്നാളിന്റെ നിറവിലായിരിക്കുന്ന ഡോ. മാര്‍ ദിവന്നാസിയോസിനെയും മലങ്കരസഭാ അസോസിയേഷന്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സംഘടനാംഗങ്ങളായ ജെറി ജോണ്‍ കോശി, ജിജി ജോണ്‍, ജോണ്‍ ജോര്‍ജ്, ഷൈജു കുര്യന്‍, കോല്‍ക്കത്ത ഭദ്രാസന പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട അനീഷ് തോമസ്, ഏബ്രഹാം അലക്‌സ്, സിബു അലക്‌സ്, മനോജ് തോമസ്, പി.ജി. അലക്‌സാണ്ടര്‍, നിക്‌സണ്‍ തോമസ്, ക്രിസ്മസ് കരോള്‍ ഗാനങ്ങള്‍ രചിച്ച് ഈണം നല്‍കിയ ടൈറ്റസ് മാത്യു എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

സംഘടനാ ട്രഷറര്‍ സിസില്‍ ചാക്കോ, ജോയിന്റ് സെക്രട്ടറി സിബി അലക്‌സാണ്ടര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ജോഫിന്‍ സാമുവല്‍, ജോയിന്റ് കണ്‍വീനര്‍ സിബു അലക്‌സ്, വര്‍ഗീസ് ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക