Image

യുക്മ തെരഞ്ഞെടുപ്പ് 2017: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

Published on 13 January, 2017
യുക്മ തെരഞ്ഞെടുപ്പ് 2017: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

     ലണ്ടന്‍: യുകെയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള ജനാധിപത്യ പ്രക്രിയയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ജനുവരി 21, 22 (ശനി, ഞായര്‍) തീയതികളില്‍ നടക്കുന്ന റീജണ്‍ തെരഞ്ഞെടുപ്പുകള്‍ക്കും 28 ന് നടക്കുന്ന ദേശീയ തെരഞ്ഞെടുപ്പിനും വോട്ടു ചെയ്യുവാന്‍ അര്‍ഹരായ അസോസിയേഷന്‍ പ്രതിനിധികളുടെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

വിവിധ റീജണുകളില്‍ നിന്നുള്ള അംഗ സംഘടനകളിലെ പ്രതിനിധികളുടെ കരട് വോട്ടര്‍ പട്ടിക ചുവടെ: 
UUKMA EAST ANGLIA REGION
UUKMA EAST AND WEST MIDLANDS REGION
UUKMA NORTHWEST REGION
UUKMA SOUTH EAST REGION
UUKMA SOUTH WEST REGION
UUKMA WALES REGION
UUKMA YORKSHIRE & HUMBER REGION 

വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ചു കൃത്യത ഉറപ്പുവരുത്തണമെന്ന് എല്ലാ യുക്മ പ്രതിനിധികളോടും അംഗ അസോസിയേഷന്‍ ഭാരവാഹികളോടും റീജണല്‍നാഷണല്‍ പ്രവര്‍ത്തകരോടും യുക്മ ദേശീയ നിര്‍വാഹക സമിതി അഭ്യര്‍ഥിച്ചു. പട്ടിക സംബന്ധമായ ആക്ഷേപങ്ങള്‍ക്കോ തിരുത്തലുകള്‍ക്കോ യുക്മ പ്രസിഡന്റിനെയോ ജനറല്‍ സെക്രട്ടറിയെയോ(secretary.ukma@gmail.com) ബന്ധപ്പെടെണ്ടതാണ്.

തിരുത്തലുകള്‍ക്ക് ശേഷമുള്ള അവസാന ലിസ്റ്റ് ജനുവരി 16ന് പ്രസിദ്ധീകരിക്കും. കരട് വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ്, വ്യക്തമായ എന്തെങ്കിലും കാരണങ്ങള്‍കൊണ്ട് പ്രതിനിധി ലിസ്റ്റ് സമര്‍പ്പിക്കുവാന്‍ സാധിക്കാതെവന്ന അസോസിയേഷനുകള്‍ക്ക് ജനുവരി 15ന് മുന്‍പായി പേരുകള്‍ ചേര്‍ക്കാന്‍ അവസരം ഉണ്ടായിരിക്കും. 

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞ ആറ് റീജണുകളില്‍ നോര്‍ത്ത് വെസ്റ്റ് ഒഴികെ മറ്റെല്ലായിടത്തും റീജണല്‍ പ്രസിഡന്റുമാരും സെക്രട്ടറിമാരും വഴിയാണ് അംഗ അസോസിയേഷനുകളില്‍ നിന്നുള്ള യുക്മ പ്രതിനിധികളുടെ ലിസ്റ്റ് തയാറാക്കുന്നത്. നോര്‍ത്ത് വെസ്റ്റ് റീജണിലെ പ്രതിനിധി ലിസ്റ്റ് ദേശീയ ജനറല്‍ സെക്രട്ടറി അസോസിയേഷനുകളുമായി നേരിട്ട് ബന്ധപ്പെട്ടാണ് തയാറാക്കുന്നത്.

21ന് നാല് റീജണല്‍ തെരഞ്ഞെടുപ്പുകള്‍ നടക്കും. ഈസ്റ്റ് ആംഗ്ലിയ റീജണല്‍ തെരഞ്ഞെടുപ്പ് കേംബ്രിഡ്ജിലും നോര്‍ത്ത് വെസ്റ്റ് റീജയണിലെ മാഞ്ചസ്റ്ററിലും സൗത്ത് ഈസ്റ്റ് റീജണലിലെ വോക്കിംഗിലും ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജണിലെ തെരഞ്ഞെടുപ്പ് ബര്‍മിംഗ്ഹാമിലും നടക്കും.

22ന് സൗത്ത് വെസ്റ്റ് റീജണിലെ തെരഞ്ഞെടുപ്പ് ഓക്‌സ്‌ഫോഡിലും യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജണിലേത് ലീഡ്‌സിലും നടക്കും. 

റിപ്പോര്‍ട്ട്: സജീഷ് ടോം  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക