Image

വോയിസ് വിയന്നയുടെ തെരഞ്ഞെടുപ്പും സിമ്മി കൈലാത്തിന് ആദരവും

Published on 13 January, 2017
വോയിസ് വിയന്നയുടെ തെരഞ്ഞെടുപ്പും സിമ്മി കൈലാത്തിന് ആദരവും


      വിയന്ന: വോയിസ് വിയന്നയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു. സ്റ്റാഡ്‌ലൗ ദേവാലയ ഹാളില്‍ നടന്ന പരിപാടിയില്‍ കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സാന്താക്ലൗസ് ആയി വേഷമിട്ട തോമസ് ഈയത്തുകളത്തില്‍ അംഗങ്ങള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഭക്തിനിര്‍ഭരമായ കരോള്‍ ഗാനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. ജോര്‍ജ് കക്കാട്ട് രചനയും സംവിധാനവും നിര്‍വഹിച്ച് മേഴ്‌സി കക്കാടിനൊപ്പം അഭിനയിച്ച സ്‌കിറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു.

ചടങ്ങില്‍ യൂറോപ്യന്‍ ചലച്ചിത്ര ലോകത്ത് നിറസാന്നിധ്യമായ സിമി കൈലാത്തിനെ സംഘടന ആദരിച്ചു. നായകനും നിര്‍മാതാവായും സാംവിധായകനായും തിളങ്ങുന്ന സിമ്മി കൈലാത്തിന് പ്രസിഡന്റ് ജീവന്‍ ജോണ്‍, സെക്രട്ടറി ജോര്‍ജ് കക്കാട് എന്നിവര്‍ പുരസ്‌കാരം സമ്മാനിച്ചു. 

മേഴ്‌സി കക്കാട് (പ്രസിഡന്റ്), സുനില്‍ കോര (സെക്രട്ടറി), തോമസ് ഈയത്തുകളത്തില്‍ (ട്രഷര്‍), സാജു പടിക്കകുടി (വൈസ് പ്രസിഡന്റ്), റോയ് മണ്ണാറപ്രായില്‍ (ജോയിന്റ് സെക്രട്ടറി), ഷിന്‍ഡോ ജോസ് (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), മനോജ് അവരപ്പാട്ട് (സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറി) എന്നിവരെ സംഘടനയുടെ ഈ വര്‍ഷത്തെ ഭാരവാഹികളായി തെരഞ്ഞടുത്തു. 

റിപ്പോര്‍ട്ട്: ജോബി ആന്റണി  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക