Image

പ്രവാസികള്‍ക്ക് നോട്ട് മാറാന്‍ പ്രാദേശിക സംവിധാനം വേണമെന്നു അംബാസഡറോട് ഫിലിപ്പോസ് ഫിലിപ്പ്

Published on 13 January, 2017
പ്രവാസികള്‍ക്ക് നോട്ട് മാറാന്‍ പ്രാദേശിക സംവിധാനം വേണമെന്നു അംബാസഡറോട് ഫിലിപ്പോസ് ഫിലിപ്പ്
എഡിസന്‍, ന്യു ജെഴ്‌സി: പുതുതായി സ്ഥാനമേറ്റ ഇന്ത്യന്‍ അംബാസഡര്‍ നവതേജ് ശര്‍ണക്കു റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് ഓഫ് ന്യു യോര്‍ക്ക്, ന്യു ജെഴ്‌സി, കണക്ടിക്കട്ട് (എഫ്.ഐ.എ) നല്‍കിയ സ്വീകരണത്തില്‍ ഫൊക്കാനയുടെ നേത്രുത്വത്തില്‍ ഒട്ടേറെ മലയാളികള്‍ പങ്കെടുത്തു.

അംബാസഡറെ സ്വാഗതം ചെയ്തു ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് നടത്തിയ പ്രസംഗത്തില്‍ നയതന്ത്ര രംഗത്ത് തിളങ്ങുന്ന നക്ഷത്രമായി അംബാസഡര്‍ ശര്‍ണ ശോഭിക്കുമെന്ന് ചൂണ്ടിക്കാട്ടി. അദ്ധേഹത്തിന്റെ മുന്‍ കാല പ്രവര്‍ത്തന നേട്ടങ്ങള്‍ അതു വ്യക്തമാക്കുന്നു.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളും ചരിത്രവും ഫിലിപ്പോസ് ചൂണ്ടിക്കാട്ടി. മുന്‍ രാഷ്ട്രപതി ആയിരുന കെ. ആര്‍. നാരായണന്‍ അംബാസഡറായിരിക്കെ തുടങ്ങിയ ഫൊക്കാനക്ക് മൂന്നര പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. ജനകീയ പ്രശ്‌നങ്ങളില്‍ ഫൊക്കാന മുന്നണി പോരാളിയായി എപ്പോഴും രംഗത്തൂണ്ട്.

നോട്ട് പിന്‍ വലിച്ചതിനെത്തുടര്‍ന്നു പ്രവാസികള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ അധിക്രുത സ്ഥാനങ്ങളില്‍ സമ്മര്‍ദ്ദവും നിര്‍ദേശങ്ങളുമായി ഫൊക്കാനയാണു ആദ്യം രംഗത്തു വന്നത്. ഫൊക്കാനയുടെയും മറ്റു പ്രവാസി സംഘടനകളുടെയും പ്രവര്‍ത്തനഫലമായി പ്രവാസികള്‍ക്ക് 25000 രൂപ വരെ ജൂണ്‍ 30 വരെ മാറാന്‍ അനുമതി കിട്ടി.

എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫീസില്‍ ചെന്നു വേണം നോട്ട് മാറാന്‍. കേരളീയര്‍ അതിനായി ചെന്നൈയില്‍ പോകണം. ഇതിനൊരു പരിഹാരം കാണാന്‍ അംബാസഡര്‍ അധിക്രുതരുമായി ബന്ധപ്പെടണമെന്നു ഫിലിപ്പോസ് അഭ്യര്‍ഥിച്ചു. പ്രാദേശിക തലത്തില്‍ തന്നെ നോട്ട് പിന്മാറാനായാല്‍ അത് കേരളീയര്‍ക്കു മാത്രമല്ല എല്ലാ പ്രവാസികള്‍ക്കും ഉപകാരപ്പെടും

ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍ പോള്‍ കറുകപ്പള്ളി, വിമന്‍സ് ഫോറം ചെയര്‍ ലീല മാരേട്ട്, ബി. മാധവന്‍ നായര്‍, അലക്‌സ് തോമസ്, വര്‍ഗീസ് ഉലഹന്നാന്‍, മത്തായി പി ദാസ്, മാധ്യമ പ്രവര്‍ത്തകരായ പി. രാജേന്ദ്രന്‍, സുനില്‍ ട്രൈസ്റ്റാര്‍, രാജു പള്ളത്ത്, മഹേഷ് തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.
പ്രവാസികള്‍ക്ക് നോട്ട് മാറാന്‍ പ്രാദേശിക സംവിധാനം വേണമെന്നു അംബാസഡറോട് ഫിലിപ്പോസ് ഫിലിപ്പ്
പ്രവാസികള്‍ക്ക് നോട്ട് മാറാന്‍ പ്രാദേശിക സംവിധാനം വേണമെന്നു അംബാസഡറോട് ഫിലിപ്പോസ് ഫിലിപ്പ്
പ്രവാസികള്‍ക്ക് നോട്ട് മാറാന്‍ പ്രാദേശിക സംവിധാനം വേണമെന്നു അംബാസഡറോട് ഫിലിപ്പോസ് ഫിലിപ്പ്
പ്രവാസികള്‍ക്ക് നോട്ട് മാറാന്‍ പ്രാദേശിക സംവിധാനം വേണമെന്നു അംബാസഡറോട് ഫിലിപ്പോസ് ഫിലിപ്പ്
പ്രവാസികള്‍ക്ക് നോട്ട് മാറാന്‍ പ്രാദേശിക സംവിധാനം വേണമെന്നു അംബാസഡറോട് ഫിലിപ്പോസ് ഫിലിപ്പ്
പ്രവാസികള്‍ക്ക് നോട്ട് മാറാന്‍ പ്രാദേശിക സംവിധാനം വേണമെന്നു അംബാസഡറോട് ഫിലിപ്പോസ് ഫിലിപ്പ്
പ്രവാസികള്‍ക്ക് നോട്ട് മാറാന്‍ പ്രാദേശിക സംവിധാനം വേണമെന്നു അംബാസഡറോട് ഫിലിപ്പോസ് ഫിലിപ്പ്
Join WhatsApp News
SATHYAANVESHI 2017-01-13 13:06:17
മൈക്കിൽ പറഞ്ഞത്  മോദി അറിഞ്ഞു . എല്ലാം ഇപ്പൊ ശരിയാക്കാമെന്നു പറഞ്ഞു . ചുമ്മാ ഫുഡ്ഡ് കഴിച്ചു കള്ളും മോന്തി വീട്ടിൽ പോകേണ്ടതിനു ഇങ്ങനെയും കുറെ ഉഡായിപ്പുകാർ ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക