Image

യാത്രയയപ്പ് നല്‍കി

Published on 12 January, 2017
യാത്രയയപ്പ് നല്‍കി


      ജിദ്ദ: മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന നവോദയ ബഹ്‌റ യൂണിറ്റ് വൈസ് പ്രസിഡന്റ് യൂനുസ് കുഞ്ഞിന് ബഹ്‌റ യൂണിറ്റ് യാത്രയയപ്പ് നല്‍കി. 

കെ. സജീവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കാര്‍ ഹരാജ് ഏരിയ ആക്ടിംഗ് സെക്രട്ടറി ബഷീര്‍ മമ്പാട്, യൂനിസ് കുഞ്ഞിന് ഉപഹാരം സമ്മാനിച്ചു. ചടങ്ങില്‍ മെയ്തു, അനില്‍കുമാര്‍, വിനോദ്, അഷ്‌റഫ്, സുധീഷ്, അലിയാര്‍ കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു. നവോദയ കേന്ദ്ര കമ്മിറ്റി ട്രഷറര്‍ മജീദ് കോഴിക്കോട്, കേന്ദ്ര കമ്മിറ്റി അംഗം പി.എ. നസീര്‍ എന്നിവര്‍ പങ്കെടുത്തു. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക