Image

നിലാവ് കുവൈത്തിന് പുതിയ നേതൃത്വം

Published on 12 January, 2017
നിലാവ് കുവൈത്തിന് പുതിയ നേതൃത്വം
   കുവൈത്ത് : കാന്‍സര്‍ ചികിത്സാ സഹായ രംഗത്തും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും കഴിഞ്ഞ മൂന്നു വര്‍ഷമായി നിള്‍ബ്ദ സേവനം നടത്തി വരുന്ന നിലാവ് കുവൈത്തിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

അബാസിയ ഫോക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ചെയര്‍മാന്‍ സത്താര്‍ കുന്നില്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ശരീഫ് താമരശേരിയും സാമ്പത്തിക റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് റഫീക്കും അവതരിപ്പിച്ചു. കാന്‍സര്‍ പ്രോജക്ടിന്റെ റിപ്പോര്‍ട്ട് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ മുജീബുള്ള അവതരിപ്പിച്ചു. മാരക രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന നിരാലംബര്‍ക്കും ഒരു നേരത്തെ അന്നത്തിനുള്ള ഭക്ഷണ സഹായമായും ഇതുവരെ പതിനേഴ് ലക്ഷത്തിലധികം രൂപയുടെ സഹായം കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലാവ് കുവൈത്ത് നല്‍കിയിട്ടുണ്ട്. വരുന്ന വര്‍ഷത്തില്‍ പുതിയ പദ്ധതികളോടെ സേവന സംരംഭങ്ങള്‍ വികസിപ്പിക്കാനാണ് തീരുമാനമെന്നും ഇതിനായി എല്ലാ പ്രവാസി സുഹൃത്തുക്കളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. 

പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂര്‍ അധ്യക്ഷത വഹിച്ചു. ഫത്താഹ് തൈില്‍, അസീസ് തിക്കൊടി, സലിം, ഹമീദ് മധൂര്‍, ഷംസുദ്ദീന്‍ ബദരിയ എന്നിവര്‍ പ്രസംഗിച്ചു. 

തുടര്‍ന്നു പുതിയ ഭാരവാഹികളായി സത്താര്‍ കുന്നില്‍ (മുഖ്യ രക്ഷാധികാരി), അബ്ദുള്‍ ഫത്താഹ് തൈയില്‍, അസീസ് തിക്കൊടി (രക്ഷാധികാരികള്‍) ഹബീബുള്ള മുറ്റിച്ചൂര്‍ (പ്രസിഡന്റ്), ഹമീദ് മധൂര്‍ (ജനറല്‍ സെക്രട്ടറി), കെ.വി. മുജീബുള്ള (ട്രഷറര്‍), ഷംസുദ്ദീന്‍ ബദരിയ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഹുസന്‍ കുട്ടി, ഖാലിദ് ഹദ്ദാദ് നഗര്‍, മുജീബ് റഹ്മാന്‍ (വൈസ് പ്രസിഡന്റ്), ഹനീഫ പാലായി, സിദ്ദീഖ് കൊടുവള്ളി, മൊയ്തു മേമി, ഹാരിസ് വള്ളിയോത്ത് (സെക്രട്ടറിമാര്‍), ശരീഫ് താമരശേരി (ചീഫ് കോഓര്‍ഡിനേറ്റര്‍), റഫീക്ക് (പ്രോജക്ട് കോഓര്‍ഡിനേറ്റര്‍), സലിം കോട്ടയില്‍ (മീഡിയ കോഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക