Image

കോടതിയില്‍ വീണ്ടും ബ്രീവിക്കിന്റെ നാസി സല്യൂട്ട്

Published on 12 January, 2017
കോടതിയില്‍ വീണ്ടും ബ്രീവിക്കിന്റെ നാസി സല്യൂട്ട്

      ഓസ്ലോ: നോര്‍വീജിയന്‍ കൂട്ടക്കൊല കേസ് പ്രതി ആന്‍ഡേഴ്‌സ് ബ്രീവിക് അധികൃതര്‍ നോക്കിനില്‍ക്കെ കോടതിയില്‍ വീണ്ടും നാസി സല്യൂട്ട് അടിച്ചു. 

സ്‌കീന്‍ കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. 2011ല്‍ ബോംബും തോക്കും ഉപയോഗിച്ച് 77 പേരെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയാണ് ബ്രീവിക്.

ഏകാന്ത തടവില്‍ കഴിയുന്ന ബ്രീവിക്, സര്‍ക്കാരിനെതിരേ നല്‍കിയിരിക്കുന്ന ഹര്‍ജിയുടെ വിചാരണയ്ക്കാണ് കോടതിയിലെത്തിയത്. അതേസമയം ബ്രീവിക്കിന് അനുകൂലമായ ചില കോടതി പരാമര്‍ശങ്ങള്‍ക്കെതിരേ സര്‍ക്കാരും കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക