Image

ശ്രീനാരായണ മിഷന്‍ മൂന്നാമത് ശാഖ വെരിബീയില്‍

Published on 12 January, 2017
ശ്രീനാരായണ മിഷന്‍ മൂന്നാമത് ശാഖ വെരിബീയില്‍
  മെല്‍ബണ്‍: ശ്രീനാരായണ മിഷന്‍ മെല്‍ബണ്‍ മൂന്നാമത് പ്രാര്‍ഥന കൂട്ടായ്മ വെരിബീയില്‍ ആരംഭിക്കുന്നു. ഫെബ്രുവരി അഞ്ചിന് (ആദ്യ ഞായറാഴ്ച) വൈകുന്നേരം 5.30ന് പ്രാര്‍ഥന ചടങ്ങുകളോട് കൂടി ആരംഭിക്കുന്ന പ്രാര്‍ഥന കൂട്ടായ്മ എല്ലാ മാസവും ആദ്യ ഞായറാഴ്ച 2ynnot Street, വെരിബീയിലെKelly Park Centre ഹാളില്‍ നടക്കും.

മെല്‍ബണ്‍ വെസ്റ്റ് സബര്‍ബുകള്‍ കൂടാതെ ജീലോംഗ്, മെല്‍ട്ടന്‍, ബേക്കസ് മാര്‍ഷ്, കരോലിന്‍ സ്പ്രിംഗ്‌സ് തുടങ്ങിയ സബര്‍ബുകളിലെയും വിശ്വാസികള്‍ക്ക് എത്തിച്ചേരുവാന്‍ സൗകര്യപ്രദമായാണ് വെരിബി ശാഖ പ്രവര്‍ത്തിക്കുക.

നിലവില്‍ സൗത്ത് ഈസ്‌റ്റേണ്‍ സബര്‍ബുകളിലെ വിശ്വാസികള്‍ക്ക് ഡാന്‍ഡിനോംഗ് ശാഖയിലും നോര്‍ത്തേണ്‍ സബര്‍ബുകളിലെ വിശ്വാസികള്‍ക്ക് ക്രേയ്ഗീബേണ്‍ ശാഖയിലും പ്രാര്‍ഥനകള്‍ നടന്നുവരുന്നു.

വിവരങ്ങള്‍ക്ക്: പ്രജിന്‍ 0451 976 215, സിജു 0432 752 533, സതീഷ് 0429 690 402, അരുണ്‍ 0425067500.

റിപ്പോര്‍ട്ട്: വിഷ്ണു കുമാര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക