Image

വിജയ്‌ ചിത്രം `ഭൈരവ'യുടെ വ്യാജപതിപ്പ്‌ ഇന്റര്‍നെറ്റില്‍

Published on 12 January, 2017
വിജയ്‌ ചിത്രം `ഭൈരവ'യുടെ വ്യാജപതിപ്പ്‌ ഇന്റര്‍നെറ്റില്‍
 തിരുവനന്തപുരം: ഇന്ന്‌ തീയേറ്ററില്‍ പ്രദര്‍ശനം ആരംഭിച്ച തമിഴ്‌ ചിലച്ചിത്രം `ഭൈരവ'യുടെ വ്യാജപതിപ്പ്‌ ഇന്റര്‍നെറ്റില്‍. ഇളയദളപതി വിജയ്‌ നായകനായ ചിത്രം തമിഴ്‌ റോക്കേഴ്‌സ്‌ എന്ന വെബ്‌സൈറ്റിലാണ്‌ പ്രത്യക്ഷപ്പെട്ടത്‌. നേരത്തെ നിരവധി ചിത്രങ്ങളുടെ വ്യാജപതിപ്പ്‌ ഈ സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌.

സംസ്‌ഥാനത്തെ 206 ഓളം തീയറ്ററുകളിലാണ്‌ ചിത്രം റിലീസ്‌ ചെയ്‌തത്‌. എ, ബി, സി ക്ലാസ്‌ വേര്‍തിരിവ്‌ ഇല്ലാതെയാണ്‌ ഭൈരവയുടെ റിലീസ്‌ ചെയ്‌തിരിക്കുന്നത്‌. ഭരതന്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ മലയാളി താരം കീര്‍ത്തി സുരേഷാണ്‌ നായിക. - 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക