Image

കോഴിക്കോട്‌ വലിയങ്ങാടിയില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

Published on 12 January, 2017
കോഴിക്കോട്‌ വലിയങ്ങാടിയില്‍ വന്‍ തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം


കോഴിക്കോട്‌: വലിയങ്ങാടിയിലെ കൊപ്രബസാറില്‍ വന്‍ തീപിടുത്തം. രാത്രി പന്ത്രണ്ടുമണിയോടെയാണ്‌ തീപിടുത്തമുണ്ടായത്‌. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായണ്‌ റിപ്പോര്‍ട്ട്‌.

അഗ്‌നിശമനസേനയുടെ നാലു യൂണിറ്റുകള്‍ എത്തിയാണ്‌ തീയണച്ചത്‌. ആര്‍ക്കും പരിക്കേറ്റതായി വിവരങ്ങളില്ല. തീപിടുത്തത്തിന്റെ കാരണം ഷോര്‍ട്ട്‌ സര്‍ക്യൂട്ടാകാമെന്നാണ്‌ പ്രാഥമിക നിഗമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക