Image

സ്ത്രീയ്ക്കും പുരുഷനും തുല്യത നല്‍കുന്നതാണ് ഫെമിനിസം; അനുഷ്‌ക

Published on 11 January, 2017
സ്ത്രീയ്ക്കും പുരുഷനും തുല്യത നല്‍കുന്നതാണ് ഫെമിനിസം; അനുഷ്‌ക

ഒന്നിന്റെ പേരിലും ആരെയും വേര്‍തിരിച്ചു നിറുത്തരുതെന്ന് ബോളിവുഡ് താരസുന്ദരി അനുഷ്‌ക ശര്‍മ. ഫെമിനിസം ഒരു ചൂടുള്ള വിഷയം തന്നെയാണ്. അതേക്കുറിച്ച് പറയണമെങ്കില്‍ ആ വാക്കിന്റെ അര്‍ത്ഥം അറിഞ്ഞിരിക്കണം. സ്ത്രീയ്ക്കും പുരുഷനും തുല്യത നല്‍കുന്നതാണ് ഫെമിനിസം. എന്നാല്‍ പലപ്പോഴും ജനം അതു മറക്കുന്നുവെന്നും താരം പറയുന്നു.

ഒരിക്കലും സ്ത്രീ പുരുഷവിരോധിയാകുന്നതും പുരുഷന്‍മാര്‍ സ്ത്രീകളെ വെറുക്കുന്നതുമല്ല ഫെമിനിസം. സ്ത്രീകളുടെ തുല്യതയ്ക്ക് വേണ്ടി പോരാടുന്നവരാണ് ഫെമിസ്റ്റുകള്‍. സ്വതന്ത്ര്യമായി ചിന്തിക്കാനാഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. ജെന്റര്‍ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കരുത്. എല്ലാ മനുഷ്യരെയും മനുഷ്യരെന്ന നിലയില്‍ പരിഗണിക്കുകയാണ് വേണ്ടതെന്നും അനുഷ്‌ക പറയുന്നു.

എന്നാല്‍ ഇന്ന് സ്ത്രീയ്ക്കും പുരുഷനും തുല്യത ലഭിക്കുന്നുണ്ട്. എന്നാല്‍ ഫെമിനിസം എന്ന വാക്ക് പറഞ്ഞു പഴകിയിരിക്കുന്നു. സിനിമകള്‍ തെരഞ്ഞെടുക്കുന്നതിന് ആരോടും അഭിപ്രായം ചോദിക്കാറില്ല. ചിത്രം വിജയിച്ചാലും ഇല്ലെങ്കിലും ആരെയും കുറ്റപ്പെടുത്തുകയില്ല. സ്വതന്ത്ര്യമായി ചിന്തിക്കാന്‍ കഴിവുള്ളവരല്ലേ.. നല്ല സിനിമ തെരഞ്ഞെടുക്കാന്‍ സ്വയം കഴിയുമെന്നു വിശ്വാസമുണ്ടെന്നും അനുഷ്‌ക പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക