Image

ജയലളിതയുടെ ആഗ്രഹം ആഷ് സഫലമാക്കുമോ?

Published on 11 January, 2017
ജയലളിതയുടെ ആഗ്രഹം ആഷ് സഫലമാക്കുമോ?


തന്റെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ ആ വേഷം ഐശ്വര്യ റായ് ചെയ്യണമെന്നു ജയലളിത പറഞ്ഞിരുന്നതായി ചാനല്‍ അവതാരിക സിമി ഗെര്‍വാള്‍. അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി മുന്‍കാലത്ത് നടത്തിയ അഭിമുഖത്തിലാണ് അമ്മ ഇക്കാര്യം പറഞ്ഞതായി സിമി ഗെര്‍വാളിന്റെ വെളിപ്പെടുത്തല്‍.

ഭാവിയില്‍ തന്റെ ജീവിതം സിനിമയാകുമ്പോള്‍ ആരാണ് ആ കഥാപാത്രം ചെയ്യേണ്ടത് എന്ന ചോദ്യത്തോട് വളരെ കൗതുകത്തോടെയാണ് അവര്‍ മറുപടി പറയുന്നത്.

ആദ്യം എലിസബത്ത് ടെയ്‌ലര്‍ തന്റെ വേഷം ചെയ്യണമെന്നാണ് ആഗ്രഹിച്ചിരുന്നത്, എന്നാല്‍ ഞാന്‍ തിരിച്ചറിഞ്ഞു ഐശ്വര്യ റോയ് എന്റെ ചെറുപ്പകാലം ചെയ്യുവാന്‍ അനുയോജ്യ ആണെന്ന്.ഐശ്വര്യയെ കാണുമ്പോള്‍ എന്നെ കാണുന്നതു പോലാണ് തോന്നുന്നതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.എനിക്ക് ഭാവിയില്‍ ഉണ്ടാകാവുന്നതും, ഇപ്പോള്‍ ഉള്ളതുമായ മാറ്റങ്ങള്‍ ഐശ്വര്യ എങ്ങനെ ചെയ്ത് പ്രതിഫലിപ്പിക്കുമെന്ന് അറിയില്ല, ഐശ്വര്യയെ സംബന്ധിച്ച് അത് ഒരു വെല്ലുവിളി തന്നെ ആയിരിക്കുമെന്ന് പറഞ്ഞാണ് അഭിമുഖം അവസാനിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക