Image

വിടരാത്ത പൂവിലെ സുഗന്ധം (സി. ആന്‍ഡ്രൂസ്)

Published on 11 January, 2017
വിടരാത്ത പൂവിലെ സുഗന്ധം (സി. ആന്‍ഡ്രൂസ്)
(ഒരേ ആശയത്തിന്റെ രണ്ട് വ്യത്യസ്ത കാവ്യാവിഷ്കാരങ്ങള്‍. ഒരു പരീക്ഷണം)

വിടരാത്തപൂവിനുസുഗന്ധം ഇല്ല
വിടര്‍ന്നപൂവിനു അതിന്റെസുഗന്ധം സ്വന്തം അല്ല
വിടര്‍ന്നാല്‍വിട പറയാതെതിരികെ നോക്കാതെ
ഒരിക്കലും തിരികെ വരാതെ അകലുന്നുസുഗന്ധം

നീ എന്റേത്മാത്രം, എന്റെസ്വന്തം എന്നുപൂവിതുമ്പുന്നു
എന്നാല്‍ അനന്തതയിലേക്ക്‌സ്വയം ബലിയായി
പൂവില്‍നിന്നും എന്നേ അകന്നുസുഗന്ധം

ഞാന്‍ എനിക്ക്‌പോലും സ്വന്തം അല്ല,
ആരുടേയും സ്വന്തം അല്ല എന്നുമന്ത്രിക്കുന്നുസുഗന്ധം
മണ്ണിലേക്ക്മടങ്ങുന്നു ഉണങ്ങിവീഴുന്നപൂക്കള്‍
അനന്തതയില്‍ലയിക്കുന്നസുഗന്ധം നിത്യതനേടുന്നു

ജീവിതം പൂപോലെ
കര്‍മ്മങ്ങള്‍ സുഗന്ധം പോലെ
മനുഷ്യര്‍ കാണാതെ എവിടെ എല്ലാം എത്രയോപൂക്കള്‍വിരിയുന്നു
എല്ലാം എല്ലാം എനിക്ക്‌വേണ്ടി എന്നു മൂഢന്‍ മനുഷ്യന്‍

എല്ലാ പൂക്കളും മനുഷ്യരേക്കാള്‍ ഉത്തമം
മതം ഇല്ല ആധി ഇല്ല വര്‍ണ്ണം ഇല്ല പൂക്കള്‍ക്ക്
ഞാന്‍ ഞാന്‍, എന്റെസ്വന്തം, എന്റേത്മാത്രം
എന്ന അനേകം ചങ്ങലകള്‍ കൊണ്ട്‌സ്വയം വിലങ്ങുകള്‍
പൂട്ടുന്നുമനുഷ്യര്‍
അവര്‍ ഒരിക്കലും സുഗന്ധം ആകുന്നില്ല
പൂവിനെപോലെപൂഴിയില്‍ പൂണ്ട് നശിക്കുന്നു.


വിടരും മുമ്പ്പൂവിനുസുഗന്ധമെവിടെ?

വിരിയുമ്പോള്‍പൂവിന്‌കൈവിട്ടുപോകുന്നത്
അതിന്റെസുഗന്ധമാണ്.
അത്‌വരെ അടക്കിവച്ച.
നീ എന്റേതാണു, ഞാന്‍ നിന്റേതാണു
എന്ന ശ്വാസനിശ്വാസം.
അത്
വിടപറയാതെ, ഒരിക്കലുംതിരിച്ച് വരാതെ
നിത്യതയിലേക്ക്താനേഅലിഞ്ഞ്‌ചേരുന്നു
മണം തന്റേതെന്ന് പൂവ് ഉറപ്പിക്കുമ്പോള്‍
പൂവിന്റെയല്ലതാനെന്ന് സുഗന്ധം
മണ്ണില്‍നിന്നുംവന്ന പൂമണ്ണിലേക്ക്മടങ്ങുന്നു
സുഗന്ധമോസ്രുഷ്ടിയുടെഭാഗമായി
അനശ്വരമായിനിലകൊള്ളുന്നു
ജീവിതഗതിയുംഇതേപോലെ
ശരീരമെന്നപൂവില്‍
കര്‍മ്മമെന്നസുഗന്ധം
നരനയനങ്ങള്‍ക്കഗോചരമായി
വന്യതയില്‍, ശൂന്യതയില്‍
വിരിയുന്നുപൂക്കള്‍
അവ മനുഷ്യര്‍ക്ക് നുള്ളാനല്ല
ജാതിയുംമതവുമില്ലാതെ
നിത്യതയില്‍വിലയം പ്രാപിക്കുന്ന
അവ മനുഷ്യരെക്കാള്‍
ശ്രേഷ്ഠതകൈവരിക്കുന്നു.
വിടരാത്ത പൂവിലെ സുഗന്ധം (സി. ആന്‍ഡ്രൂസ്)
Join WhatsApp News
Sudhir Panikkaveetil 2017-01-11 16:14:17

In his book “Alchemy of Fragrance” David Crow writes that there are deep and mysterious relationships among the soil, water, sunlight and air and the bodies of plants that absorb and transform these elements. . There are wondrous alchemies in the transmutation of these elements by plants into foods, medicines, and fragrances. An aromatic plant creates its fragrance from radiant solar energy, from nutrients of the soil, from springs, dew, rains, wind and breezes. When we breathe that perfume w are  breathing  the breath of the celestial heavens,  living soil, and the living waters.

In this poem ( he says it is an experiment) Andrews is comparing the body and the soul to the flower and its fragrance.  As the fragrance of the flower comes from where it is growing the  soul gets its fragrance (goodness) from the actions of the body.   Apart from the philosophical overtones, the beauty of this poem is in its thought.  The poem has beautifully delineated the concept of  the relationship between our body and the soul.  We may be handsome, healthy and strong but  we are reminded by the bible words : What I am saying, dear brothers and sisters, is that our physical bodies cannot inherit the Kingdom of God. These dying bodies cannot inherit what will last forever(1Corinthians 15:50).  I repeat the dying bodies cannot inherit what will last forever. It is flower’s vanity to think the fragrance belongs to it.  At one point the separation takes place – fragrance from flower  and soul from body.  Like men the flower also returns to the soil and the fragrance dissolves in the air..

I think the style and structure of the poem is more close to free verse and Andrews has done justice to it. The free verse has been defined as : Free verse is a literary device that can be defined as poetry that is free from limitations of regular  meter or rhythm and  does not rhyme with fixed forms. Such poems are without rhythms and rhyme schemes; do not follow regular rhyme scheme rules and still provide artistic expression. In this way, the poet can give his own shape to a poem how he/she desires. However, it still allows poets to use  alliteration, rhyme, cadences or rhythms to get the effects that they consider are suitable for the piece.

വിദ്യാധരൻ 2017-01-11 21:28:01
വിടർന്നപൂ പരത്തുന്നു പരിമളം 
അടർന്ന പൂവോ ദുർഗന്ധവും!
കാരുണ്യഹീനമാം ജീവിതം
ദാരുണമായിടാം ഏവർക്കും 

andrew 2017-01-12 05:11:34
മതം ഇല്ല  ആദി ഇല്ല - എന്നത്  മതം ഇല്ല  ജാതി  ഇല്ല 
എന്ന് തിരുത്തുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക