Image

നോട്ട്‌ നിരോധനം: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്‌ എഴുശതമാനമായി കുറയുമെന്ന്‌ ലോക ബാങ്ക്‌

Published on 11 January, 2017
നോട്ട്‌ നിരോധനം: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക്‌ എഴുശതമാനമായി കുറയുമെന്ന്‌ ലോക ബാങ്ക്‌

മുംബൈ: നോട്ട്‌ നിരോധനം മൂലം ഇന്ത്യയുടെ വളര്‍ച്ച നിരക്ക്‌ കുത്തനെ ഇടിയുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ച്‌ ലോകബാങ്കും. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക്‌ 7.6 ശതമാനത്തില്‍നിന്ന്‌ ഏഴ്‌ ശതമാനമായി കുറയുമെന്ന്‌ലോകബാങ്ക്‌ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു

2016-2017 സാമ്പത്തിക വര്‍ഷത്തിലാണ്‌ ഇന്ത്യയ്‌ക്കു തിരിച്ചടിയുണ്ടാവുകയെന്നാമ്‌ ലോകബാങ്ക്‌ പറയുന്നത്‌. `സ്റ്റില്‍ റോബസ്റ്റ്‌' വിഭാഗത്തിലാണ്‌ രാജ്യത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. അതേസമയം തൊട്ടടുത്ത വര്‍ഷങ്ങളില്‍ 7.6% മുതല്‍ 7.8% ആകുമെന്നും ലോകബാങ്ക്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
`കറന്‍സിയുടെ വലിയൊരു ഭാഗം പെട്ടെന്ന്‌ പിന്‍വലിച്ചത്‌ 2016ലെ സാമ്പത്തിക വളര്‍ച്ചയ്‌ക്ക്‌ വലിയ തിരിച്ചടിയായി.' ലോകബാങ്ക്‌ പറയുന്നു.


അപ്രതീക്ഷിതമായ നോട്ട്‌ അസാധുവാക്കല്‍ നടപ്പ്‌ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ വളര്‍ച്ചയെ കാര്യമായിതന്നെ ബാധിച്ചു. പ്രചാരത്തിലുള്ള കറന്‍സിയുടെ ഭൂരിഭാഗവും അസാധുവാക്കിയത്‌ വ്യാപാരത്തെയും കുടുംബങ്ങളിലെ സാമ്പത്തിക ചട്ടക്കൂടിനെയും കാര്യമായി ബാധിച്ചെന്നും ലോകബാങ്ക്‌ വിലയിരുത്തുന്നു.
അതേസമയം അടുത്ത സാമ്പത്തിക വര്‍ഷം 7.6 ശതമാനംവരെ വളര്‍ച്ച നേടിയേക്കാമെന്നും തൊട്ടടുത്ത വര്‍ഷങ്ങളില്‍ 7.8% ഉയര്‍ന്നേക്കുമെന്നും ലോകബാങ്ക്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക