Image

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ്‌ സുപ്രീംകോടതി ശരിവെച്ചു

Published on 11 January, 2017
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ്‌ സുപ്രീംകോടതി ശരിവെച്ചു

 ന്യൂദല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ആദായനികുതി ഇളവ്‌ സുപ്രീംകോടതി ശരിവച്ചു. നികുതിയിളവ്‌ ചോദ്യംചെയ്‌ത്‌ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന നികുതി ഇളവ്‌ നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന്‌ വ്യക്തമാക്കിയാണ്‌ നികുതി ഇളവ്‌ ചോദ്യം ചെയ്‌തുള്ള ഹരജി സുപ്രീം കോടതി തള്ളിയത്‌.

നികുതിയിളവിന്‌ വ്യവസ്ഥ ചെയ്യുന്ന ആദായനികുതി വകുപ്പിലെ 13 (മ) വകുപ്പ്‌ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ മനോഹര്‍ലാല്‍ ശര്‍മ കോടതിയെ സമീപിച്ചത്‌. എന്നാല്‍ ഇത്തരത്തില്‍ നികുതിയിളവ്‌ അനുവദിക്കുന്നതില്‍ അസ്വാഭാവികതയില്ലെന്ന്‌ സുപ്രീം കോടതി നിരീക്ഷിച്ചു.

1961ലെ വരുമാന നികുതി ചട്ടത്തിന്റെ 13എ വകുപ്പ്‌ രാഷട്രീയ പാര്‍ട്ടികളുടെ വരുമാനത്തെ നികുതിയില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. വ്യക്തികളുടെ പേരിലാണ്‌ ഇതെങ്കില്‍ ഇളവു ബാധകമാകില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക