Image

യുവരാജ്‌ സിംഗിന്റെ പിതാവ്‌ വീണ്ടും ധോണിക്കെതിരേ

Published on 11 January, 2017
യുവരാജ്‌ സിംഗിന്റെ പിതാവ്‌ വീണ്ടും ധോണിക്കെതിരേ

 ന്യൂഡല്‍ഹി: യുവരാജ്‌ സിംഗിന്റെ പിതാവ്‌ യോഗരാജ്‌ സിംഗ്‌ വീണ്ടും എം.എസ്‌.ധോണിക്കെതിരേ ആരോപണവുമായി രംഗത്ത്‌. ധോണിയുടെ ക്യാപ്‌റ്റന്‍ സ്‌ഥാനം പോയതുകൊണ്ടാണ്‌ യുവരാജിന്‌ ടീം ഇന്ത്യയില്‍ വീണ്ടും അവസരം ലഭിച്ചതെന്ന്‌ യോഗരാജ്‌ പറഞ്ഞു. 

ധോണി ക്യാപ്‌റ്റന്‍ സ്‌ഥാനത്തു നിന്ന്‌ മാറിയാലേ യുവി ഇനി ടീമിലെത്തൂ എന്ന്‌ താന്‍ രണ്ടു വര്‍ഷം മുന്‍പ്‌ തന്നെ പറഞ്ഞത്‌ സത്യമായെന്നും യോഗരാജ്‌  മഹാരാഷ്ട്ര ടൈംസിന്‌ നല്‍കിയ അഭിമുഖത്തില്‍  പറഞ്ഞു.

നേരത്തെ 2011 ലോകകപ്പിന്റെ ഫൈനലില്‍ ബാറ്റിംഗ്‌ ഓര്‍ഡറില്‍ യുവരാജിന്‌ മുന്‍പേ എത്തിയ ധോണിക്കെതിരേ യോഗരാജ്‌ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തന്റെ മകനെ ടീമില്‍ നിന്ന്‌ ഒഴിവാക്കിയത്‌ ധോണിയാണെന്ന്‌ നേരത്തെയും യോഗരാജ്‌ ആരോപണം ഉന്നയിച്ചിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക