Image

ഓം പുരിയെ കൊന്നത് മോദിയെന്ന് പാക് മാധ്യമം

Published on 10 January, 2017
ഓം പുരിയെ കൊന്നത് മോദിയെന്ന് പാക് മാധ്യമം


നടന്‍ ഓം പുരിയുടെ മരണത്തിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പാക് ചാനല്‍. ദേശീയ സുരക്ഷ ഉപദേഷ്ടാവായ അജിത് ഡോവലും പ്രധാനമന്ത്രിയും ഓം പുരിയെ കൊല്ലാനായി ഗൂഢാലോചന നടത്തിയെന്ന് പാക് ചാനല്‍ ബോല്‍ ആരോപിക്കുന്നു.

ഉറി ഭീകരാക്രണത്തിന് ശേഷം പാക് താരങ്ങളെ പിന്തുണച്ചതാണ് ഓം പുരിയെ ഹിറ്റ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കാരണം. തെളിവിനായി ഓം പുരിയുടേതെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും ചാനലന്റെ കൈവശമുണ്ട്. മദ്യം കുടിപ്പിച്ച് ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് ഇവരുടെ വാദം.

തീര്‍ന്നില്ല, സല്‍മാന്‍ ഖാനും ഫഹദ് ഖാനുമാണ് അടുത്ത ഇരകളെന്നും ഇന്ത്യയുടെ അടുത്ത സര്‍ജിക്കല്‍ സ്‌െ്രെടക്ക് ഫവദ് ഖാന്റെ വീട്ടിലായിരിക്കുമെന്നും ചാനല്‍ മുന്നറിയിപ്പ് നല്‍കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക