Image

ജെല്ലിക്കെട്ടിനെ പിന്തുണച്ച് കമല്‍ ഹസ്സന്‍.

Published on 10 January, 2017
ജെല്ലിക്കെട്ടിനെ പിന്തുണച്ച് കമല്‍ ഹസ്സന്‍.


ജെല്ലിക്കെട്ടിനെ പിന്തുണച്ച് ഉലകനായകന്‍ കമല്‍ ഹസ്സന്‍. ജെല്ലിക്കെട്ട് സംസ്‌കാരത്തിന്റെ ഭാഗമാണ്. മൃഗങ്ങളെ സംരക്ഷിക്കാനാണെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ബിരിയാണിയാണ്. ജെല്ലിക്കെട്ട് ഇഷ്ടമില്ലാത്തവര്‍ ബിരിയാണിയും കഴിക്കരുതെന്നും കമല്‍ ഹസ്സന്‍ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹസ്സന്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ജെല്ലിക്കെട്ട് തമിഴ്‌നാട്ടിലെ പാരമ്പര്യ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഞാന്‍ ഇതിന്റെ വലിയ ആരാധകനാണെന്നും അനേകം തവണ ജെല്ലിക്കെട്ട് പരിശീലിച്ചിട്ടുണ്ടെന്നും കമല്‍ ഹാസന്‍ പറഞ്ഞു. സ്‌പെയിനിലെ കാളപ്പോരും ജെല്ലിക്കെട്ടുമായി സാമ്യമില്ല. അവിടെ കാളകള്‍ക്ക് ഉപദ്രവമേല്‍ക്കേണ്ടി വരുകയും അവ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ കാളകളെ ദൈവങ്ങളെപ്പോലെയാണ് പരിചരിക്കുന്നത്. ജെല്ലിക്കെട്ടില്‍ അവയെ മെരുക്കുകയാണ് ചെയ്യുന്നതെന്നും ഇതിലൂടെ ശാരീരികമായ ഒരു പ്രശ്‌നവും മൃഗങ്ങള്‍ക്ക് സംഭവിക്കുന്നില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക