Image

പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ രാഷ്ര്ടപതി സമ്മാനിച്ചു

Published on 10 January, 2017
പ്രവാസി ഭാരതീയ പുരസ്‌കാരങ്ങള്‍ രാഷ്ര്ടപതി സമ്മാനിച്ചു


      ബംഗളൂരു: ബഹ്‌റിനിലെ വ്യവസായിയും മലയാളിയുമായ വി.കെ. രാജശേഖരന്‍ പിള്ള അടക്കമുള്ളവര്‍ ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ പുരസ്‌കാരം രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയില്‍ നിന്ന് ഏറ്റുവാങ്ങി.

പ്രവാസി കൂട്ടായ്മയായ അബുദബിയിലെ ഇന്ത്യ സോഷ്യല്‍ സെന്റര്‍, സിംഗപ്പൂര്‍ ഇന്ത്യന്‍ അസോസിയേഷന്‍, ഖത്തറിലെ ദോഹ ബാങ്ക് സിഇഒയും പാലക്കാട്ടു വേരുകളുമുള്ള തമിഴന്‍ ഡോ. ആര്‍. സീതാറാം എന്നിവരും അവാര്‍ഡ് ഏറ്റുവാങ്ങിയവരില്‍ ഉള്‍പ്പെടുന്നു.

ഡോ. ഗൊറൂര്‍കൃഷ്ണ ഹരിനാഥ് (ഓസ്‌ട്രേലിയ), ആന്റെര്‍പ് ഇന്ത്യന്‍ അസോസിയേഷന്‍ (ബെല്‍ജിയം), നസീര്‍ അഹമ്മദ് മുഹമ്മദ് സക്കരിയ (ബ്രൂണെ), മുകുന്ദ് ബികുബായ് പുരോഹിത് (കാനഡ), നളിന്‍കുമാര്‍ സുമന്‍ലാല്‍ കോതാരി (ഡിജിബോട്ടി), വിനോദ് ചന്ദ്ര പട്ടേല്‍ (ഫിജി), രഘുനാഥ് മാരീ അന്തോനിന്‍ മാനറ്റ് (ഫ്രാന്‍സ്), ഡോ. ലായെല്‍ ആന്‍സണ്‍ ഇ. ബെസ്റ്റ് (ഇസ്രായേല്‍), ഡോ. സന്ദീപ് കുമാര്‍ ടാഗോര്‍ (ജപ്പാന്‍), ആരിഫുല്‍ ഇസ്ലാം (ലിബിയ), ഡോ. മുനിയാണ്ടി തമ്പിരാജ (മലേഷ്യ), പ്രവിന്ദ് കുമാര്‍ ജുഗ്‌നാഥ് (മൗറീഷ്യസ്), പോര്‍ച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റ, സീനത്ത് മസറത്ത് ജാഫ്‌റി (സൗദി അറേബ്യ), ഡോ. കാറാനി ബലരാമന്‍ സഞ്ജീവി (സ്വീഡന്‍), സുശീല്‍കുമാര്‍ സറാഫ് (തായ്‌ലന്റ്്), വിന്‍സ്റ്റണ്‍ ചന്ദര്‍ബാന്‍ ദൂകിരന്‍ (ട്രിനിഡാഡ്), വാസുദേവ് ഷംദാസ് ഷ്രോഫ് (യുഎഇ), ബ്രീട്ടീഷ് പാര്‍ലമെന്റ് മുന്‍ എംപി പ്രിതി പട്ടേല്‍, നീന ഗില്‍ (യുകെ), ഹരിബാബു ബിന്‍ഡാല്‍ (അമേരിക്ക), ഡോ. ഭരത് ഹരിദാസ് ബരായ് (അമേരിക്ക), അമേരിക്കയിലെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റ് അസി. സെക്രട്ടറി നിഷ ദേശായ് ബിസ്വാള്‍ ഡോ. മഹേഷ് മത്തേ (അമേരിക്ക), രമേശ് ഷാ (അമേരിക്ക), ഡോ. സമ്പത്കുമാര്‍ ഷിദര്‍മപ ശിവംഗി (അമേരിക്ക) എന്നിവരും അവാര്‍ഡ് ഏറ്റുവാങ്ങി.

ഉപരാഷ്ട്രപതി ഹമിദ് അന്‍സാരി അധ്യക്ഷനും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, സ്വപന്‍ദാസ് ഗുപ്ത എംപി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി ഡോ. എസ്. ജയശങ്കര്‍, ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്‌റിഷി, മുന്‍ അമേരിക്കന്‍ അംബാസഡര്‍ സതീഷ് ചന്ദ്ര, പെപ്‌സികൊ സി.ഇ.ഒ ഇന്ദ്ര നൂയി, മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് എംഡിയുമായ എം.എ യൂസഫലി, ആന്ദര്‍ രാഷ്ര്ടീയ സഹയോഗ് പരിഷത് സെക്രട്ടറി ശ്യാം പരന്ദെ, വിദേശകാര്യ സെക്രട്ടറി ധ്യാനേശ്വര്‍ എം. മുളേ എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക