Image

അളിയന്‍സ് അയര്‍ലന്‍ഡില്‍ ഏപ്രില്‍ 16ന്

Published on 10 January, 2017
അളിയന്‍സ് അയര്‍ലന്‍ഡില്‍ ഏപ്രില്‍ 16ന്


      ഡബ്ലിന്‍: മലയാളം സംഘടിപ്പിക്കുന്ന ‘അരങ്ങ് 2017’ കലാസന്ധ്യയില്‍ ഇക്കുറി മലയാളികളുടെ നൃത്ത വിസ്മയമായ അളിയന്‍സ് ടീം എത്തുന്നു. ഏപ്രില്‍ 16ന് (ഞായര്‍) ഈസ്റ്റര്‍ ദിനത്തില്‍ സാന്‍ട്രി ക്രൗണ്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 6.30നാണ് പരിപാടി. മഴവില്‍ മനോരമ നടത്തിയ ഡി 3 ഡാന്‍സ് വിജയികളുടെ കൂടെ പ്രശസ്ത കലാകാരന്മാരുടെ ഒരു നിരതന്നെയാണ് ഈസ്റ്റര്‍ ദിനത്തില്‍ ഡബ്ലിനില്‍ കലാപരിപാടികള്‍ അവതരിപ്പിക്കാനെത്തുന്നത്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി കേരളത്തിലും പുറത്തും ഗാനമേളകളിലൂടെ പ്രശസ്തനായ പ്രമുഖ പിന്നണിഗായകന്‍ പന്തളം ബാലന്‍ നയിക്കുന്ന സംഗീത ഗ്രൂപ്പില്‍ പിന്നണി ഗായിക അഖില ആനന്ദും പ്രമുഖ തബലിസ്റ്റ് പുനലൂര്‍ മുരളിയും ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ ഏഷ്യാനെറ്റിന്റെ സ്വന്തം കീബോര്‍ഡിസ്റ്റും മികച്ച ഗായകനുമായ അനൂപ് കോവളവും വേദിയില്‍ അണിനിരക്കും. ചുരുങ്ങിയ കാലയളവിനുള്ളില്‍ കേരളത്തിലെ മിമിക്രി രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച രഞ്ജിത്ത് കണിച്ചുകുളങ്ങരയും ‘അരങ്ങ് 2017’ ന്റെ വേദിയിലെത്തും.

വിവരങ്ങള്‍ക്ക്: 0872930719, 0870573885, 0871607720.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക