Image

ഗോള്‍വേ ഇന്ത്യന്‍ കള്‍ചറല്‍ കമ്യൂണിറ്റിക്ക് പുതിയ നേതൃത്വം

Published on 10 January, 2017
ഗോള്‍വേ ഇന്ത്യന്‍ കള്‍ചറല്‍ കമ്യൂണിറ്റിക്ക് പുതിയ നേതൃത്വം


      ഡബ്ലിന്‍: ഗോള്‍വേ ഇന്ത്യന്‍ കള്‍ചറല്‍ കമ്യൂണിറ്റിയുടെ 2017 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

പ്രസിഡന്റ് ജോര്‍ജ് മാത്യുവിന്റെ നേതൃത്വത്തില്‍ കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പുതിയ ഭാരവാഹികളായി ജോണ്‍ മംഗളം (പ്രസിഡന്റ്), ജോസുകുട്ടി സക്കറിയ (വൈസ് പ്രസിഡന്റ്), ജോസഫ് തോമസ് (സെക്രട്ടറി), റോബിന്‍ ജോസ് (ജോയിന്റ് സെക്രട്ടറി), ജിമ്മി മാത്യു (ട്രഷറര്‍) എന്നിവരെയും എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി ജോര്‍ജ് മാത്യു, ടോം ജോസ്, നോബി ജോര്‍ജ്, അരുണ്‍ ജോസഫ്, ഫിലിപ്പ് പാറക്കല്‍ (കള്‍ചറല്‍ കോഓര്‍ഡിനേറ്റര്‍), ഹാരിഷ് വില്‍സണ്‍ (കള്‍ചറല്‍ കോഓര്‍ഡിനേറ്റര്‍), ജോമിറ്റ് സെബാസ്റ്റ്യന്‍ (പിആര്‍ഒ), ജോസ് സെബാസ്റ്റ്യന്‍, ബോബി മഞ്ചായില്‍ എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക