Image

വിദേശ ഇന്ത്യാക്കാരുടെ പ്രശ്ങ്ങള്‍ക്ക് ഇനി മുതല്‍ ട്വിറ്റ് ചെയ്യാം

ജോര്‍ജ് ജോണ്‍ Published on 09 January, 2017
വിദേശ ഇന്ത്യാക്കാരുടെ പ്രശ്ങ്ങള്‍ക്ക് ഇനി മുതല്‍ ട്വിറ്റ് ചെയ്യാം
ഫ്രാങ്ക്ഫര്‍ട്ട്-ഡല്‍ഹി: വിദേശ ഇന്ത്യാക്കാരുടെ പ്രശ്ങ്ങള്‍ ഇനി മുതല്‍ ട്വിറ്ററിലൂടെ അതാത് രാജ്യത്തെ എംബസികളെ അറിയിക്കാമെന്ന് ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് ഔദ്യോഗികമായി പറഞ്ഞു. എംബസിക്ക് അയയ്ക്കുന്ന ട്വിറ്റില്‍ തന്നെ ടാഗ് ചെയ്യണം. അടിയന്തര പ്രാധാന്യമുള്ള കാര്യത്തില്‍ ട്വിറ്റില്‍ #SSO എന്ന് ഉള്‍പ്പെടുത്തണം.

വിദേശ ഇന്ത്യാക്കാരുടെ പ്രശ്ങ്ങളുടെ ട്വീറ്റുകള്‍ക്ക് കൃത്യമായും സുതാര്യമായും മറുപടി നല്‍കാന്‍ ട്വിറ്റര്‍ സേവ എന്ന പേരില്‍ ഒരു സേവനം ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് പുറത്തിക്കി. ഈ സേവനത്തിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിലെ എംബസികള്‍/ഹൈക്കമ്മീഷനുകള്‍ എന്നിവയുടെ 198 ട്വിറ്റര്‍ അക്കൗണ്ടുകളുടെയും 29 റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളുടെ ട്വിറ്റര്‍ അക്കൗണ്ട് വിവരങ്ങള്‍ വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് ട്വിറ്റ് ചെയ്തു. ജര്‍മനിയിലെ ഇന്ത്യന്‍  എംബസി  ബെര്‍ലിന്‍ ട്വിറ്റര്‍ സേവാ അക്കൗണ്ട് വിവരം ഇന്ത്യന്‍ എംബസിയുടട ടെലഫോണ്‍ നമ്പര്‍  30257950  ല്‍ നിന്നും അറിയാം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക