Image

ദിലീപ് കാവ്യ ഹണിമൂണ്‍ അമേരിക്കയില്‍

Published on 08 January, 2017
ദിലീപ് കാവ്യ ഹണിമൂണ്‍ അമേരിക്കയില്‍


പോയ വര്‍ഷം ഏവരെയും ഞെട്ടിച്ച താര വിവാഹമായിരുന്നു ദിലീപിന്റെയും കാവ്യയുടേയും. വിവാഹ ശേഷം ഇരുവരും ദിലീപിന്റെ മകള്‍ മീനാക്ഷിക്കൊപ്പം ദുബായിലേക്ക് പറന്നിരുന്നു. എന്നാല്‍ ദുബായ്‌യിലെ ഹണിമൂണിന് ശേഷം ദിലീപും കാവ്യയും അമേരിക്കയിലേക്ക് എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ദിലീപിന്റെ പേരില്‍ നടക്കുന്ന ഒരു ഷോയ്ക്ക് വേണ്ടിയാണ് കുടുംബ സമേതം അമേരിക്കയിലേക്ക് പോകുന്നതെന്നും അല്ലാതെ ഇതൊരു ഹണിമൂണ്‍ ട്രിപ്പ് അല്ലെന്നും ദിലീപ് അറിയിച്ചു.

ദിലീപ് ഷോ 2017 എന്ന് പേരിട്ടിരിക്കുന്ന പരിപാടി നാദിര്‍ഷയാണ് സംവിധാനം ചെയ്യുന്നത്. ഷോയുടെ റിഹേഴ്‌സല്‍ കൊച്ചിയില്‍ നടക്കുന്നു. മകള്‍ മീനാക്ഷിയുടെ സൗകര്യം കൂടി നോക്കിയാണ് യാത്ര തീരുമാനിച്ചിരിക്കുന്നത്. അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ ഏപ്രില്‍ 28 മുതല്‍ മേയ് 28 വരെ ഒരു മാസമാണ് പരിപാടി. ഏപ്രിലില്‍ മീനാക്ഷിക്ക് വേനലവധിയാണ്.

നടി നമിതാപ്രമോദ്, റിമിടോമി, ധര്‍മജന്‍, രമേഷ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ഏലൂര്‍ ജോര്‍ജ് തുടങ്ങിയവരും മറ്റ് താരങ്ങളും പരിപാടിയിലുണ്ട്. ദിലീപിന്റെ സുഹൃത്തും അമേരിക്കന്‍ മലയാളിയുമായ വ്യവസായ പ്രമുഖനാണ് പരിപാടി ഒരുക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക