Image

ചരിത്രമായി ദംഗല്‍, പികെയെയും മറികടന്ന് ഏറ്റവും പണം വാരിയ ചിത്രം

Published on 08 January, 2017
ചരിത്രമായി ദംഗല്‍, പികെയെയും മറികടന്ന് ഏറ്റവും പണം വാരിയ ചിത്രം
ആമിര്‍ ഖാനെ എന്തുകൊണ്ടാണ് മിസ്റ്റര്‍ പെര്‍ഫക്ഷന്‍ എന്ന് വിളിക്കുന്നതെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച ചിത്രമാണ് ദംഗല്‍. ഇന്ത്യയുടെ ഗുസ്തി താരവും പരിശീലകനുമായിരുന്ന മഹാവീര്‍ സിംഗ് ഹോഗട്ടിന്റെ ജീവിതം പറഞ്ഞ ദംഗല്‍ സൂപ്പര്‍ഹിറ്റായി കഴിഞ്ഞു. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ഏറ്റവും അധികം പണം വാരിയ ചിത്രമായിരിക്കുകയാണ് ദംഗല്‍.

ആമിര്‍ ഖാന്‍ തന്നെ നായകനായ പികെയുടെ റെക്കോര്‍ഡ് മറികടന്നാണ് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ദംഗല്‍ പുതു ചരിത്രം കുറിച്ചത്. കളക്ഷനില്‍ മൂന്നാം സ്ഥാനത്തുള്ളത് സല്‍മാന്‍ ഖാന്‍ നായകനായ ബജ്‌റംഗി ഭായ് ജാനാണ്. നാലാം സ്ഥാനം സല്‍മാന്റെ തന്നെ സുല്‍ത്താനാണ്. അഞ്ചാമതുള്ളത് ധൂം 3യാണ്.

നിതേഷ് തിവാരിയാണ് ദംഗല്‍ സംവിധാനം ചെയ്തത്. സാക്ഷി തന്‍വാര്‍, ഫാത്തിമ സാനാ ഷെയ്തക്ക്, സാന്യ മല്‍ഹോത്ര, സൈറ വസിം, സുഹാനി ബത്‌നഗര്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ആമിര്‍ ഖാന്‍, കിരണ്‍ റാവു, സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക