Image

പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്നു, ഇക്കുറി 30 കോടിയുടെ ബിഗ്ബജറ്റ് ചിത്രം

Published on 08 January, 2017
പ്രിയദര്‍ശനും മോഹന്‍ലാലും ഒന്നിക്കുന്നു, ഇക്കുറി 30 കോടിയുടെ ബിഗ്ബജറ്റ് ചിത്രം

മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടുകളാണ് മോഹന്‍ലാലും പ്രിയദര്‍ശനും. പോയവര്‍ഷം എത്തിയ ഒപ്പത്തിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണ്. 30 കോടിയുടെ ബിഗ്ബജറ്റ് ചിത്രവുമായാണ് ഇരുവരും എത്തുക. നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ളരാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ടി.കെ രാജീവ് കുമാറാണ്. എന്നാല്‍ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാറായിട്ടില്ലെന്നും ഉടന്‍ തന്നെ സിനിമയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിടുമെന്നും മണിയന്‍പിള്ള രാജു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക