Image

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

Published on 07 January, 2017
ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

      ജിദ്ദ: ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റായി പി.എം. മായിന്‍കുട്ടിയെയും (മലയാളം ന്യൂസ്), ജനറല്‍ സെക്രട്ടറിയായി സാദിഖലി തുവൂരിനെയും (മീഡിയ വണ്‍), ട്രഷററായി സുള്‍ഫിക്കര്‍ ഒതായിയെയും (അമൃത ടിവി) തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് ഹാഷിം കോഴിക്കോട് (ജയ്ഹിന്ദ് ടിവി), ജോയിന്റ് സെക്രട്ടറി പി.കെ. സിറാജുദ്ദീന്‍ (ഗള്‍ഫ് മാധ്യമം) എന്നിവരാണ് മറ്റ് ഭാരവാഹികള്‍. അബ്ദുറഹ്മാന്‍ വണ്ടൂര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

ഷറഫിയ റാറാവീസ് റസ്റ്ററന്റില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ സ്ഥാനം ഒഴിഞ്ഞ പ്രസിഡന്റ് ജാഫറലി പാലക്കോട് അധ്യക്ഷത വഹിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുറഹ്മാന്‍ വണ്ടൂര്‍ വാര്‍ഷിക റിപ്പോര്‍ട്ടും മുന്‍ ട്രഷറര്‍ കബീര്‍ കൊണ്ടോട്ടി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഹസന്‍ ചെറൂപ്പ, മൂസക്കുട്ടി വെട്ടിക്കാട്ടിരി, സി.കെ.ശാക്കിര്‍, ജലീല്‍ കണ്ണമംഗലം, ഷെരീഫ് സാഗര്‍, ബഷീര്‍ തൊട്ടിയന്‍, ഹനീഫ ഇയ്യംമടക്കല്‍, മുസ്തഫ പെരുവള്ളൂര്‍, ശിവന്‍ പിള്ള, ഷുഹൈബ്, ജിഹാദുദ്ദീന്‍, നാസര്‍ കാരക്കുന്ന്, നിയാസ് തൊടികപ്പുലം, നാസര്‍ കരുളായി എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക