Image

ഫുജൈറയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിക്ക് തീപിടിച്ച് മലപ്പുറം സ്വദേശികളായ മൂന്നു പേര്‍ മരിച്ചു

Published on 06 January, 2017
ഫുജൈറയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിക്ക് തീപിടിച്ച് മലപ്പുറം സ്വദേശികളായ മൂന്നു പേര്‍ മരിച്ചു

ഷാര്‍ജ: ഫുജൈറയില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിക്ക് തീപിടിച്ച് മലപ്പുറം സ്വദേശികളായ മൂന്നുപേര്‍ മരിച്ചു. തിരുനാവായ സ്വദേശികളായ ഹുസൈന്‍, ഷിഹാബുദീന്‍, മണി എന്നിവരാണ് മരിച്ചത്. കല്‍ബയില്‍ പ്രവര്‍ത്തിക്കുന്ന തിരൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള അല്‍ വാദാ ഫര്‍ണിച്ചര്‍ ഫാക്ടറിക്കാണ് തീപിടിച്ചത്. വെള്ളിഴ്ച രാവിലെയാണ് സംഭവം. ആളി പടര്‍ന്ന തീ സമീപത്തുള്ള തൊഴിലാളികളുടെ താമസസ്ഥലത്തേയ്ക്കും വ്യാപിക്കുകയായിരുന്നു. ഉറക്കത്തിലായിരുന്ന തൊഴിലാളികളില്‍ കുറെ പേര്‍ കനത്ത പുകയെതുടര്‍ന്ന് എസി ഇളക്കിമാറ്റി അതിലൂടെയാണ് രക്ഷപെട്ടതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക