Image

നന്ദനം കുവൈത്ത് അരങ്ങേറ്റം സംഘടിപ്പിച്ചു

Published on 06 January, 2017
നന്ദനം കുവൈത്ത് അരങ്ങേറ്റം സംഘടിപ്പിച്ചു


      കുവൈറ്റ്: നന്ദനം കുവൈത്ത് സംഘടിപ്പിച്ച ‘അരങ്ങേറ്റം’ പരിപാടി മൈദാന്‍ ഹവല്ലി അമേരിക്കന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രശസ്ത 

നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമായ മല്ലിക സാരാഭായി മുഖ്യാതിഥിയായിരുന്നു. സുവനീര്‍ പ്രകാശനം എ.കെ. ശ്രീവാസ്തവ ഡോ. മല്ലിക സാരാഭായിക്ക് നല്‍കി നിര്‍വഹിച്ചു. നന്ദനം കുവൈത്ത് ഡയറക്ടര്‍ നയന സന്തോഷ് പ്രസംഗിച്ചു. 

തുടര്‍ന്ന് നന്ദനം നൃത്ത വിദ്യാലയത്തിലെ 50 വിദ്യാര്‍ഥികള്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയില്‍ അരങ്ങേറ്റം നടത്തി. മറ്റ് 22 പേരുടെ ഭരതനാട്യം, കുച്ചിപ്പുടി അവതരണവുമുണ്ടായി. ബിജീഷ് കൃഷ്ണ (വോക്കല്‍), വേണുഗോപാല്‍ കുറുമ്പശേരി (മൃദംഗം), സുരേഷ് നമ്പൂതിരി (വയലിന്‍) എന്നിവര്‍ അനുഗമിച്ചു. നന്ദനം ഫാക്കല്‍റ്റികളായ കലാഭവന്‍ ബിജുഷ, കലാമണ്ഡലം സംഗീത, കലാമണ്ഡലം അലെന്‍ ബ്‌ളെസീന എന്നിവര്‍ നേതൃത്വം നല്‍കി. മല്ലിക സാരാഭായിക്ക് ബിന്ദു പ്രസാദ് മൊമെന്റോ സമ്മാനിച്ചു. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ ജയന്‍ വി. നാരായണന്‍, ഷാജി സെബാസ്റ്റ്യന്‍, അനില്‍ സോപാനം എന്നിവരെ ആദരിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക