Image

ബര്‍മിംഗ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍

Published on 06 January, 2017
ബര്‍മിംഗ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍


      ബര്‍മിംഗ്ഹാം: യുകെകെസിഎയുടെ പ്രബല യൂണിറ്റുകളിലൊന്നായ ബര്‍മിംഗ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. 

യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ നടന്ന ആഘോഷങ്ങള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ ദിവ്യബലിയോടെയാണ് ആരംഭിച്ചത്. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബര്‍മിംഗ്ഹാം യൂണിറ്റ് പ്രസിഡന്റ് ജെസില്‍ ജോണ്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്കലിനെ പൊന്നാട അണിയിച്ച് സ്വീകരിച്ചു. യുകെകെസിഎ സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ ബിജു വാതക്കുഴി, ജോസി നെടുംതുരുത്തി പുത്തന്‍പുര, ബാബു തോട്ടം, സഖറിയ പുത്തന്‍കളം എന്നിവര്‍ പ്രസംഗിച്ചു. 

യൂണിറ്റ് അടിസ്ഥാനത്തില്‍ നടന്ന പുല്‍ക്കൂട് മത്സരത്തിലെ വിജയികള്‍ക്ക് ഫാ. ജസ്റ്റിന്‍ കാരയ്ക്കാട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ഐഡിയ സ്റ്റാര്‍ സിംഗേഴ്‌സ് അവതരിപ്പിച്ച ഗാനമേള അരങ്ങേറി. 

ബികെസിഎ ഭാരവാഹികളായ ജെസിന്‍ ജോണ്‍, അജേഷ് കടുതോടില്‍, അഭിലാഷ് തോമസ്, ടെസി ബിജു, ജോസ് ഏബ്രഹാം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക