Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് 34,000 യൂറോ പിഴ

Published on 06 January, 2017
സ്വിറ്റ്‌സര്‍ലന്‍ഡില്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് 34,000 യൂറോ പിഴ

      ബര്‍ലിന്‍: ലൈസന്‍സില്ലാതെ വാഹനം ഓടിച്ച ആള്‍ക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ 34,000 യൂറോ പിഴ ചുമത്തി. ഓസ്ട്രിയന്‍ സ്വദേശിക്കാണ് ഇത്രയും ഭീമമായ തുക പിഴ ചുമത്തിയത്. ഇയാള്‍ 12 മാസമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസിച്ചുവരികയാണ്. എന്നിട്ടും ഇവിടുത്തെ ലൈസന്‍സ് എടുത്തിട്ടില്ല എന്നതാണ് ശിക്ഷയ്ക്ക് അടിസ്ഥാനം. സ്വിറ്റ്‌സര്‍ലന്‍ഡില്‍ വരുന്ന വിദേശ െ്രെഡവര്‍മാര്‍ ഇവിടെ റീരജിസ്‌ട്രേഷന്‍ നടത്തണമെന്നാണു നിയമം.

നേരത്തെ 17,120 സ്വിസ് ഫ്രാങ്ക് ഇയാള്‍ക്ക് പിഴ ചുമത്തിയിരുന്നതാണ്. കഴിഞ്ഞ നവംബറിനു മുന്‍പ് അടയ്ക്കാനുള്ള സമയ പരിധി ലംഘിച്ചതോടെയാണ് സംഖ്യ ഇത്ര കണ്ട് വര്‍ധിച്ചത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക