Image

ഇറ്റലിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ രൂപീകരിച്ചു

Published on 06 January, 2017
ഇറ്റലിയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്‍ രൂപീകരിച്ചു


      റോം: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരുമയുടെയും കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ന്റെ (ഡബ്ല്യുഎംഎഫ്) ഇറ്റലി പ്രൊവിന്‍സ് നിലവില്‍ വന്നു. ചരിത്രം ഉറങ്ങുന്ന റോമിന്റെ മണ്ണില്‍ മലയാളികളെ ആഗോള മലയാളി സമൂഹവുമായി ബന്ധിപ്പിക്കുക എന്ന ലഷ്യവും ഇറ്റലിയിലെ പുതിയ പ്രൊവിന്‍സ് രൂപീകരണത്തിന്റെ പിന്നിലുള്ള ഒരു ഘടകമാണ്.

ഇറ്റലിയിലെ മാറി വരുന്ന ലോക സാമൂഹ്യ വ്യവസ്ഥിതിയില്‍ പ്രവാസ സമൂഹം വിവിധ തലങ്ങളില്‍ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകളും അതിനെ അതിജീവിക്കുന്നതില്‍ രാജ്യത്തെ പ്രവാസികളെ കഴിയുന്ന രീതിയില്‍ സഹായിക്കാന്‍ ഡബ്ല്യുഎംഎഫ് ഗ്ലോബലുമായി ഇറ്റലി പ്രൊവിന്‍സ് സഹകരിച്ച് പദ്ധതികള്‍ ആവിഴ്കരിക്കുമെന്നും പ്രസിഡന്റ് പ്രതികരിച്ചു. രണ്ട് മാസങ്ങള്‍ക്കു മുമ്പാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഔദ്യോഗികമായി നിലവില്‍ വന്നത്. 40 രാജ്യങ്ങളില്‍ സംഘടനയുടെ ആദ്യഘട്ട വിപുലീകരണം നടന്നുവരുന്നു. 

പുതിയ ഭാരവാഹികളായി ജോഷിയ ഒടാറ്റില്‍ (പ്രസിഡന്റ്), എബി പരിക്കാപ്പള്ളില്‍, സിജോ ഇടശേരില്‍ (വൈസ് പ്രസിഡന്റുമാര്‍), ബെന്നി വെട്ടിയാടാന്‍ (സെക്രട്ടറി) സജി തട്ടില്‍, സാബു സ്‌കറിയ (ജോയിന്റ് സെക്രട്ടറിമാര്‍), ബിനു കണ്ണമംഗലത്ത് (ട്രഷറര്‍) എന്നിവരേയും എക്‌സിക്യൂട്ടീവ് മെംബര്‍മാരായി ബേബി കോയിക്കല്‍, സിജോ ചാറ്റുകുളം, കുരിയാച്ചന്‍ തെക്കന്‍, ഡെന്‍സില്‍ കല്ലേലില്‍, ജോബിന്‍ ജോസഫ് മനയില്‍, മേരി തോമസ് ഇരിമ്പന്‍, ജോസഫ് മാത്യു ആലുംമൂട്ടില്‍ എന്നിവരെയും നിയമിച്ചു.

റിപ്പോര്‍ട്ട്: ജെജി മാന്നാര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക