Image

സ്വഗൃഹം (കവിത: നിധുല)

Published on 02 January, 2017
സ്വഗൃഹം (കവിത: നിധുല)
"സ്വഗൃഹം" ആരോപറഞ്ഞു ,
അനുഭവമില്ലെന്നാലും
ഉറ്റവര്‍ പാര്‍ക്കുമിടമോ
സ്വഗൃഹം? അവിടെ കിട്ടും
സ്വഗൃഹമാക്കും തണല്‍
സ്‌നേഹത്തിന്‍ തൂണുകള്‍ക്കുള്ളില്‍
കിടാങ്ങള്‍ തന്‍ സ്വഗൃഹമായ്

സ്‌നേഹമാം ചായക്കൂട്ടതില്‍
പണിതീര്‍ന്നിടുമീ ഗൃഹം 
കല്‍ക്കഷ്ണങ്ങളതിന്‍ വസ്തു;
അതിന്‍ തൂണ്,തണലാം മരം ;
അച്ഛന്റെ ഗന്ധം; സ്വഗൃഹം!

വീടാക്കും ഗന്ധം ഉറ്റവരാം
ഉടയവര്‍ ;
സ്വഗൃഹമത്
സോദരന്‍ തന്നുടെ സ്‌നേഹ
പ്പിണക്കങ്ങള്‍; സ്വഗൃഹമത്,

അപരിചിതനു ആത്മ
ബന്ധം തീര്‍ക്കുമീ കൂട്ടമതില്‍
സഹനത്തിന്‍ കരുതലിന്‍
തൂണുകള്‍;
സ്‌നേഹമാം അച്ചില്‍
വാര്‍ത്ത്; പാര്‍ക്കുവോര്‍ക്ക്‌ സ്വന്തം
സ്വഗൃഹം.
സ്വഗൃഹമീതൂണിന്റെ
ശക്തി ചോരവെ ഇള
മുറ വാടി വീഴുമോ?

സ്വഗൃഹമായ്‌ നിനച്ചൊരു
വീട്ഒരു നാള്‍ കാണ്‌കെ;
പുതുനെയിമ്പ്‌ലെറ്റ് ,
പുതുനാമം, എന്തോ തേടി
തിരഞ്ഞങ്ങു നടക്കവേ
വടവൃക്ഷം തണല്‍ വീഴ്ത്തി
നില്പ്പൂ; അപരിചിതമാം
വെയില്‍ ഏല്ക്കവേ അറിഞ്ഞു,
സ്‌നേഹത്തിന്‍ തൂണുകള്‍ വീണു;
തിരിച്ചറിവൂ;
സ്വഗൃഹം
ഉറ്റവരാം ബന്ധുമിത്രങ്ങള്‍

ചിലപ്പോളതിനു  പല
ദേശത്തിന്‍ ഛായ എന്നാലും
പണി ഒന്ന്തന്നൊന്ന്!!

കാണാം ചില കോലങ്ങളെ
വലുതാം പുരങ്ങളില്‍
കല്ലിനെ സ്‌നേഹിച്ച്,
സ്വഗൃഹമെന്തെന്ന ചോദ്യം ബാക്കിയാക്കി...

(പ്രയാണം എന്ന  കവിതാസമാഹാരത്തിൽ നിന്ന് )
സ്വഗൃഹം (കവിത: നിധുല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക