Image

താമസരേഖ കാലാവധി പിഴ ഇരട്ടിയാക്കി കുവൈത്ത് സര്‍ക്കാര്‍

Published on 04 January, 2017
താമസരേഖ കാലാവധി പിഴ ഇരട്ടിയാക്കി കുവൈത്ത് സര്‍ക്കാര്‍


      കുവൈത്ത് : താമസരേഖ കാലാവധി കഴിഞ്ഞാല്‍ ദിവസം രണ്ടു ദിനാര്‍ നല്‍കേണ്ടത് നാലാക്കി തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അസബീഹ് ഉത്തരവിട്ടു. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക കമ്മിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നിരക്ക് കൂട്ടിയതെന്ന് അറിയുന്നു. ഗതാഗത നിയമലംഘനങ്ങളുടെ കാര്യത്തിലും സമൂലമായ മാറ്റത്തിന് കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ആശ്രിത വിസയ്ക്കും സന്ദര്‍ശക വിസയ്ക്കുമുള്ള നിരക്കുകളില്‍ വന്‍ വര്‍ധനയാണ് ശിപാര്‍ശയിലുള്ളത്. 

സന്ദര്‍ശക വിസക്ക് നിലവിലെ മൂന്നു ദിനാറില്‍നിന്ന് ഒരു മാസത്തേക്ക് 30 ദീനാര്‍, രണ്ടു മാസത്തേക്ക് 60 ദീനാര്‍, മൂന്നു മാസത്തേക്ക് 90 ദീനാര്‍ എന്നിങ്ങനെയാണ് വര്‍ധന. ആശ്രിത വിസക്ക് നിലവിലെ 100 ദീനാറില്‍നിന്ന് കനത്ത വര്‍ധനയാണ് നിര്‍ദേശിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്ക് 300 ദീനാര്‍ വീതം, ഭാര്യക്ക് 200 ദീനാര്‍, മക്കള്‍ക്ക് 150 ദീനാര്‍ വീതം എന്നിങ്ങനെയാണ് വര്‍ധന. ഇഖാമ പുതുക്കുന്നതിന് 20 ദീനാര്‍ നല്‍കണം. താല്‍ക്കാലിക ഇഖാമക്കും അതേ നിരക്കുതന്നെ. സന്ദര്‍ശക വിസ കാലാവധി കഴിഞ്ഞാല്‍ നിലവിലുള്ള പത്തു ദിനാര്‍ പിഴ 20 ദീനാറായി വര്‍ധിപ്പിക്കാനും നിര്‍ദേശമുണ്ട്. നിരക്ക് വര്‍ധന ഉടന്‍ നടപ്പാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായാണ് സൂചനകള്‍. വിസക്കച്ചവടത്തിന് തടയിടുക, നല്‍കുന്ന സേവനത്തിന് അനുസൃതമായ ഫീസ് ഈടാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ തീരുമെന്ന് വിലയിരുത്തന്നത്. വരുമാനമാര്‍ഗങ്ങള്‍ വൈവിധ്യവത്കരിക്കുക എന്ന ലക്ഷ്യവും സര്‍ക്കാറിനുണ്ടന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ തീരുമാനങ്ങളെ ഭയപ്പാടോടെയാണ് ഇന്ത്യക്കാര്‍ അടക്കമുള്ള വിദേശികള്‍ നോക്കി കാണുന്നത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക