Image

കൊല്ലം ജില്ലാ പ്രവാസി സമാജം,കുവൈത്ത് പുതുവത്സരഘോഷം

Published on 04 January, 2017
കൊല്ലം ജില്ലാ പ്രവാസി സമാജം,കുവൈത്ത് പുതുവത്സരഘോഷം


      കുവൈത്ത്: കൊല്ലം ജില്ലാ പ്രാവാസി സമാജം കുവൈത്ത് ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിക്കുന്നു.ജനുവരി 12 വ്യാഴാഴ്ച വൈകിട്ട് 5.30 മുതല്‍ അബ്ബാസിയ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിക്കപ്പെടുന്ന പ്രോഗ്രാമില്‍ വിവധ കലാപരിപാടികള്‍, പൊതുസമ്മേളനം റിഥം ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവയും ഉണ്ടാകും. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം പ്രസിഡന്റ് എസ.എ ലബ്ബയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ പ്രമീള്‍ പ്രഭാകരന്‍ ബ്രിട്ടീഷ് മെഡിക്കല്‍ സെന്റെറിലെ ഡോ. സുബൂ തോമസിന് നല്‍കി പ്രകാശനം ചെയ്തു. ജനറല്‍സെക്രട്ടറി അലക്‌സ് മാത്യു, അന്‍സാര്‍ കുളത്തുപ്പുഴ, ട്രഷറര്‍ സലില്‍ വര്‍മ എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക