Image

ഡബ്ല്യുഎംസി അവാര്‍ഡ് മേരി മക്ക്‌കോര്‍മക്കിന് സമ്മാനിച്ചു

Published on 04 January, 2017
ഡബ്ല്യുഎംസി അവാര്‍ഡ് മേരി മക്ക്‌കോര്‍മക്കിന് സമ്മാനിച്ചു
  ഡബ്ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി അവാര്‍ഡ്  അസീസി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ സ്ഥാപക മേരി മക്ക്‌കോര്‍മക്കിന് സമ്മാനിച്ചു. ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ 

ഇന്ത്യന്‍ അംബാസഡറുടെ പ്രതിനിധി ഫസ്റ്റ് സെക്രട്ടറി ബെഞ്ചമിന്‍ ബസ്ര ശില്പവും ഡബ്ല്യുഎംസി ഗ്ലോബല്‍ പ്രസിഡന്റ് മാത്യു ജേക്കബ് സര്‍ട്ടിഫിക്കറ്റും മേരിക്ക് സമ്മാനിച്ചു. വിവിധ ഇന്ത്യന്‍ സംഘടനകളെ പ്രതിനിധീകരിച്ച്, ജോജി എബ്രഹാം, ഫാ. ജോര്‍ജ് തങ്കച്ചന്‍ ഡ്രോഹെഡാ, ജോര്‍ജ് പുറപ്പത്താനം, ബേബി പേരപ്പാടന്‍, റെജി കൂട്ടുങ്കല്‍, ലിങ്ക്വിന്‍സ്റ്റാര്‍ മാത്യു, ബിനു അന്തിനാട് എന്നിവര്‍ മേരിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ പ്രസിഡന്റ് ടിജോ മാത്യു, സെക്രട്ടറി ബാബു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ അരങ്ങേറി. മധുരവും കേക്കുമായി സാന്തയുടെ വരവ് കുട്ടികളെ ഏറ്റവും ആകര്‍ഷിച്ചു. ബിനോ ജോസ് എഴുതി സംവിധാനം ചെയ്ത സാമൂഹിക ലഘു നാടകം ‘കാത്തിരുപ്പ്’ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചടങ്ങില്‍ ഡബ്ല്യുഎംസി നൃത്താഞ്ജലി ആന്‍ഡ് കലോത്സവ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും കലാ തിലകപട്ടം നേടിയ സപ്താ രാമന്‍ നമ്പൂതിരിക്കും സ്വരാ രാമന്‍ നമ്പൂതിരിക്കുമുള്ള പ്രത്യേക ട്രോഫികളും ഗ്ലോബല്‍ പ്രസിഡന്റ് മാത്യു ജേക്കബ് സമ്മാനിച്ചു. വിഭവ സമൃദ്ധമായ ക്രിസ്മസ് വിരുന്നോടെ ആഘോഷങ്ങള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക