Image

കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ 'ബി' ടീമിന് വിജയം.

Published on 03 January, 2017
കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ 'ബി' ടീമിന് വിജയം.
ജുബൈല്‍: നവയുഗം സാംസ്‌കാരികവേദി ജുബൈല്‍ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ.സി.പിള്ള പുരസ്‌കാരം 2016 നോടനുബന്ധിച്ചു നടന്നു വരുന്ന വോളിബോള്‍ ടൂര്‍ണമെന്റിന്റെ  ഭാഗമായി നടന്ന സീനിയര്‍ സ്‌ക്കൂള്‍ വിഭാഗത്തിലെ വാശിയേറിയ മത്സരത്തില്‍ ജുബൈല്‍  ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂളിലെ സീനിയര്‍ 'ബി' ടീം,  2522, 1625, 2520 എന്ന സ്‌കോറിന്  സീനിയര്‍ 'എ' ടീമിനെ പരാജയപ്പെടുത്തി.

ഇന്ത്യന്‍ സ്‌കൂളിലെ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ട നൂറുകണക്കിന് കാണികളുടെ സാന്നിദ്ധ്യത്തില്‍ നടന്ന മത്സരത്തില്‍, പ്രഫഷണല്‍ ടീമുകളെ വെല്ലുന്ന മികച്ച പ്രകടനമാണ് രണ്ടു ടീമുകളും കാഴ്ച വെച്ചത്. ആദ്യസെറ്റ് നഷ്ടമായെങ്കിലും രണ്ടാമത്തെ സെറ്റ് നേടി സീനിയര്‍ 'എ' ടീം ശക്തമായി തിരിച്ചു വന്നെങ്കിലും,  ചിട്ടയേറിയ നീക്കങ്ങളും, കരുത്തുറ്റ സ്മാഷുകളും, ശക്തമായ ബ്ലോക്കുകളും നിരത്തി സീനിയര്‍ 'ബി' ടീം മൂന്നാം സെറ്റ് നേടി മത്സരവിജയം പിടിച്ചടക്കുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തില്‍  സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ജയന്‍ തച്ചന്‍പാറ  (ഇന്ത്യന്‍ എംബസ്സി ഹെല്‍പ്പ്‌ഡെസ്‌ക്ക്), ജിന്‍ഷാദ്  എന്നിവര്‍ മത്സരം ഫ്‌ലാഗ് ഓഫ് ചെയ്ത്, കളിക്കാരെ പരിചയപ്പെട്ടു. നവയുഗം മുഖ്യരക്ഷാധികാരി ടി.സി.ഷാജി, ഇബ്രാഹിം കുട്ടി ആലുവ (ഗ്ലോബല്‍ മലയാളിഅസ്സോസ്സിയേഷന്‍), സുനില്‍ മാസ്റ്റര്‍ (ജുബൈല്‍  ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മത്സരപരിപാടികള്‍ക്ക്  നവയുഗം ജുബൈല്‍ കേന്ദ്രകമ്മിറ്റി സെക്രട്ടറി ടി.എ.തങ്ങള്‍, രക്ഷാധികാരി ടി.പി.റഷീദ്, ജോയിന്റ് സെക്രട്ടറി പുഷ്പകുമാര്‍,  സംഘാടകസമിതികണ്‍വീനര്‍ ഷാഫി താനൂര്‍, ജോയിന്റ് കണ്‍വീനര്‍ വിജയധരന്‍ പിള്ള, ബി.മോഹനന്‍ പിള്ള, ഗിരീഷ് ഇളയിടത്ത്, കെ.പി.ഉണ്ണികൃഷ്ണന്‍,  അഷറഫ് കൊടുങ്ങല്ലൂര്‍, സന്‍ജു, പ്രദീഷ്, രന്‍ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

മത്സരത്തില്‍ പങ്കെടുത്ത ഇരുടീമുകളിലെയും അംഗങ്ങള്‍ക്ക് നവയുഗത്തിന്റെ ട്രോഫികള്‍ സുനില്‍ മാസ്റ്റര്‍, പ്രശാന്ത്, ജയന്‍ തച്ചന്‍പാറ, ജിന്‍ഷാദ് എന്നിവര്‍ സമ്മാനിച്ചു.

ജനുവരി അഞ്ചിന് നടക്കുന്ന കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളിബാള്‍ ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ അലാദ് ജുബൈല്‍ ടീം, അല്‍ശബാന്‍ ദമ്മാം ടീമിനെ നേരിടും.


കെ.സി.പിള്ള മെമ്മോറിയല്‍ ട്രോഫി വോളി: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌ക്കൂള്‍ 'ബി' ടീമിന് വിജയം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക