Image

ഫോക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

Published on 03 January, 2017
ഫോക്ക് കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
കുവൈത്ത്: കുവൈത്തിലെ കണ്ണൂര് നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര് കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന് (ഫോക്ക്) വാര്ഷിക ജനറല്‍ ബോഡി യോഗം 2016 ഡിസംബര്‍ 30ന് അബാസിയ കമ്യൂണിറ്റി ഹാളില്‍ നടന്നു. 

ഫോക്ക് രക്ഷാധികാരി എന്‍. ജയശങ്കര് യോഗ നടപടികളുടെ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൈമേഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എന്‍. സലിം സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സാബു ടിവി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അഡ്മിന്‍ സെക്രട്ടറി സേവ്യര്‍ ആന്റണി പ്രസംഗിച്ചു.

തുടര്‍ന്ന് പുതിയ ഭാരവാഹികളായി ബിജു ആന്റണി (പ്രസിഡന്റ്) എം.എന്‍. സലിം (ജനറല്‍ സെക്രട്ടറി), ടി.വി. സാബു (ട്രഷറര്‍), വി. ദിനേശ് (ജോയിന്റ് ട്രഷറര്‍), സേവ്യര്‍ ആന്റണി (വൈസ് പ്രസിഡന്റ്), പി. ശശികുമാര്‍ (ചാരിറ്റി) എം.വി. ശ്രീഷിന്‍ (മെംബെര്‍ഷിപ്പ്), ഷംജു മാമ്പള്ളി (ആര്‍ട്‌സ്) രമേഷ്.പി വി (സ്‌പോര്‍ട്‌സ്), കെ. ദയാനന്ദന്‍ (ഓഫീസ് അഡ്മിന്‍) എന്നിവരെ വിവിധ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. 

പ്രസിഡന്റ് ബിജു ആന്റണി, ജനറല്‍ സെക്രട്ടറി എം.എന്‍ സലിം, വനിതാവേദി ചെയര്‍പേഴ്‌സണ്‍ ബിന്ദു രാധാകൃഷ്ണന്‍, വിവിധ യൂണിറ്റ് പ്രധിനിധികള്‍, ഉപദേശക സമിതി അംഗങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രവീണ്‍ അടുത്തില, ബി.പി. സുരേന്ദ്രന്‍, ഇ.വി. ബാലകൃഷ്ണന്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക