Image

മാറ്റങ്ങളുടെ ഘോഷയാത്ര (കവിത : ആറ്റുമാലി)

ആറ്റുമാലി Published on 02 January, 2017
മാറ്റങ്ങളുടെ ഘോഷയാത്ര (കവിത : ആറ്റുമാലി)
പടിഞ്ഞാറുദിക്കുന്ന സൂര്യനെക്കുറിച്ചും
കിഴക്കുദിക്കുന്ന ചന്ദ്രനെക്കുറിച്ചും കേട്ടു.
ആകാശത്തു നീന്തുന്ന മത്സ്യങ്ങളെയും
ആഴക്കടലില്‍ പറക്കുന്ന പറവകളെയും
വഴിനടക്കുന്ന പെരുമരങ്ങളെയും
തായ് വേരിറങ്ങി സ്വസ്ഥാനങ്ങളില്‍
നിലകൊള്ളുന്ന മനുഷ്യരെയും കുറിച്ചു കേട്ടു.
കേട്ടതെല്ലാം നേരോ നുണയോ!
സൂര്യചന്ദ്രന്മാര് ക്രമം തെറ്റിച്ചിട്ടില്ല.
മനുഷ്യനിന്നു കിഴക്കിന് പടിഞ്ഞാറെന്നും
പടിഞ്ഞാറിന് കിഴക്കെന്നും പറയുന്നു.
ആഴക്കടലിനാകാശമെന്നും
ആകാശത്തിനാഴക്കടലെന്നും പറയുന്നു!

മേലിലെന്തിനെയാണ് വിശ്വസിക്കുക?
സ്വന്തം കണ്ണുകളെ വിശ്വസിക്കാനാവില്ലല്ലോ!
ചിന്തിച്ചു തല പുണ്ണാക്കണമൊ?
ഒന്നുകിലൊന്നിനെയും ചോദ്യം ചെയ്യാതെ
കൂടെക്കൂടുക; മറിച്ചെങ്കില്‍ വൈകാതെ വഴിമാറുക;
മാറ്റങ്ങളുടെ ഘോഷയാത്ര കടന്നുപോകട്ടെ

മാറ്റങ്ങളുടെ ഘോഷയാത്ര (കവിത : ആറ്റുമാലി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക