Image

നവയുഗം സാംസ്‌കാരികവേദി നവവത്സരആഘോഷങ്ങള്‍ സംഘടിപ്പിച്ചു

Published on 02 January, 2017
നവയുഗം സാംസ്‌കാരികവേദി നവവത്സരആഘോഷങ്ങള്‍ സംഘടിപ്പിച്ചു
ദമ്മാം/അല്‍ഹസ്സ : ഏറെ ശുഭപ്രതീക്ഷകളുമായി പുതിയ വര്‍ഷത്തെ വരവേറ്റുകൊണ്ട്, നവയുഗം സാംസ്‌കാരികവേദിയുടെ ദമ്മാം കേന്ദ്രകമ്മിറ്റിയും, അല്‍ഹസ്സ മേഖല കമ്മിറ്റിയും നവവത്സര ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

ദമ്മാമില്‍ നടന്ന നവയുഗം കേന്ദ്രകമ്മിറ്റിയുടെ പുതുവര്‍ഷആഘോഷങ്ങള്‍ നവയുഗം കേന്ദ്രകമ്മിറ്റി ആക്റ്റിങ് സെക്രെട്ടറി ലീന ഉണ്ണികൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. നവയുഗം അംഗങ്ങളും കുടുംബങ്ങളും പങ്കെടുത്ത പരിപാടിയില്‍ നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഉണ്ണി പൂച്ചെടിയല്‍, ആക്റ്റിങ് പ്രസിഡന്റ് സാജന്‍ കണിയാപുരം, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷാജി മതിലകം, കുടുംബവേദി കണ്‍വീനര്‍ ദാസന്‍ രാഘവന്‍, വനിതാവേദി കണ്‍വീനര്‍ പ്രതിഭ പ്രിജി, ബാലവേദി കണ്‍വീനര്‍ ബിജു വര്‍ക്കി, കേന്ദ്രകമ്മിറ്റി നേതാക്കളായ ശ്രീകുമാര്‍, അരുണ്‍ നൂറനാട്, പ്രിജി കൊല്ലം, അരുണ്‍ ചാത്തന്നൂര്‍, ഷാന്‍ പേഴുംമൂട്, സുമി ശ്രീലാല്‍, ഉണ്ണികൃഷ്ണന്‍,ബിജു നല്ലില എന്നിവര്‍ സംസാരിച്ചു.

അല്‍ഹസ്സ നവയുഗം മേഖലകമ്മിറ്റി ഓഫീസില്‍ വെച്ചു നടന്ന പുതുവര്‍ഷആഘോഷങ്ങള്‍ അല്‍ഹസ്സ മേഖലകമ്മിറ്റി സെക്രട്ടറി ഇ.എസ്.റഹിം തൊളിക്കോട് ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റി രക്ഷാധികാരി ഹുസൈന് കുന്നിക്കോട്, മേഖല നേതാക്കളായ അബ്ദുല് കലാം, ഉണ്ണി ഓച്ചിറ എന്നിവര്‍ സംസാരിച്ചു.

നവയുഗം സാംസ്‌കാരികവേദി നവവത്സരആഘോഷങ്ങള്‍ സംഘടിപ്പിച്ചു
നവയുഗം ദമ്മാം കേന്ദ്രകമ്മിറ്റിയുടെ നവവത്സരആഘോഷങ്ങള്‍ കേന്ദ്രകമ്മിറ്റി ആക്റ്റിങ് സെക്രെട്ടറി ലീന ഉണ്ണികൃഷ്ണന്‍ കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്യുന്നു.
നവയുഗം സാംസ്‌കാരികവേദി നവവത്സരആഘോഷങ്ങള്‍ സംഘടിപ്പിച്ചു
നവയുഗം അല്‍ഹസ്സ മേഖലകമ്മിറ്റിയുടെ നവവത്സരആഘോഷങ്ങള്‍ മേഖലകമ്മിറ്റി സെക്രട്ടറി ഇ.എസ്.റഹിം തൊളിക്കോട് കേക്ക് മുറിച്ച് ഉത്ഘാടനം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക