Image

മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം യുവജനോത്സവം

ബിജു . വെണ്ണികുളം. Published on 02 January, 2017
മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗം യുവജനോത്സവം
മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന കലാസാഹിത്യമത്സരങ്ങളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. 

മത്സരങ്ങള്‍ ജനവരി മൂന്നാം വാരം മുതല്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജനവരി 10 ആണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ഒപ്പന, തിരുവാതിര, സംഘനൃത്തം, തുടങ്ങിയ നൃത്ത ഇനങ്ങളും, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപിളപ്പാട്ട്, നാടന്‍പാട്ട്, വടക്കന്‍ പാട്ട്, സംഘ ഗാനം, കഥാപ്രസംഗം എന്നിവയ്ക്ക് പുറമെ, സിനിമാഗാനവും മത്സര ഇനങ്ങളായി ഉണ്ടാവും.

പ്രസംഗ മത്സരം, കവിതാലാപനം, ലേഖനം, കഥാ രചന, കവിതാ രചന തുടങ്ങിയവ മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടായിരിക്കും. ഉപകരണ സംഗീത മത്സരത്തില്‍ കീ ബോര്‍ഡ് മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

ഏറ്റവും കൂടുതല്‍ പോയിന്റ് ലഭിക്കുന്ന സ്‌കൂളിന് ട്രോഫിയും സമ്മാനിക്കും. മത്സരങ്ങള്‍ വിലയിരുത്തുന്നത് കേരളത്തില്‍ നിന്നും പ്രത്യേകമായി എത്തിച്ചേരുന്ന വിധികര്‍ത്താക്കളുടെ നേതൃത്ത്വത്തിലായിരിക്കും.

ഒമാനിലെ വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തുന്ന മത്സരങ്ങളില്‍ എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാം.

മത്സരങ്ങള്‍ക്കുള്ള അപേക്ഷ ഫോറങ്ങളും മറ്റു വിവരങ്ങളും ദര്‌സൈടിലുള്ള ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓഫീസിലും, കേരള വിഭാഗത്തിന്റെ www.isckeralawing.org എന്ന വെബ് സൈറ്റിലും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 96099769/92338105/97256920 എന്നീ മൊബൈല്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക