Image

രോഗിയുടെ മരണം: രണ്ടു മലയാളി നേഴ്‌സുമാര്‍ക്ക് എതിരെ കേസ്‌

Published on 29 December, 2016
രോഗിയുടെ മരണം: രണ്ടു മലയാളി നേഴ്‌സുമാര്‍ക്ക് എതിരെ കേസ്‌

ന്യു യോര്‍ക്ക്: പ്രത്യേക തരം വെന്റിലേറ്ററില്‍ കഴിയുന്ന 81 വയസുള്ള രോഗിക്ക് പരിചരണം എത്തിക്കാന്‍ ഒന്‍പതു മിനിട്ട് വൈകിയെന്നാരോപിച്ച് രണ്ടു നഴ്‌സുമാരെയും ഒരു നേഴ്‌സിംഗ് എയ്ഡിനെയും അറസ്റ്റ് ചെയ്തു. വെന്റിലേറ്ററിലെ അലാറം അടിച്ചാല്‍ ഉടന്‍ എത്തേണ്ടതിനു പകരം മൂവരും ഒന്‍പതു മിനിട്ട് വൈകി. ഇതു മൂലം ഓക്‌സിജന്‍ കിട്ടാതെ അവശ നിലയിലായ രോഗിയെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും പിറ്റേന്നു മരിച്ചു.

സിജിമോള്‍ റെജി, 42, ആനിയമ്മ അഗസ്റ്റിന്‍, 57 എന്നിവരെ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. നാസോ കൗണ്ടി ഫ സ്റ്റ് ഡിസ്ട്രിക്റ്റ് കോടതിയില്‍ ഹാജരാക്കിയ ഇരുവരും കുറ്റം നിഷേധിച്ചു. വ്യവസ്ഥകളൊന്നുമില്ലാതെ കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കി.

നിസഹായയായ  ഒരു വ്രുദ്ധയുടെ ജീവനു അപകടാവസ്ഥയുണ്ടാക്കി (ക്ലാസ് ഡി ഫെലണി), ഹെല്‍ത്ത് നിയമങ്ങള്‍ മനപൂര്‍വം പാലിക്കാതിരുന്നു (മിസ്‌ഡെമീനര്‍) എന്നിവയാണ്‍് ചാര്‍ജുകള്‍. ഏഴു വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ്.

കഴിഞ്ഞ വര്‍ഷം ഡിസ്മബര്‍ 20-നു ലോംഗ് ഐലന്‍ഡ് യൂണിയന്‍ഡേലിലെ എ. ഹോളി പാറ്റേഴ്‌സന്‍ എക്സ്റ്റന്‍ഡഡ് കെയര്‍ ഫെസിലിറ്റിയില്‍ വച്ചാണു സംഭവം.ഇരുവരും ഇപ്പോള്‍ അവിടെ ജോലി ചെയ്യുന്നില്ല. 

A.G. Schneiderman Announces The Arrests Of Three Nassau County Nursing Home Employees In Connection To Death Of 81-Year-Old Ventilator-Dependent Resident

Two Registered Nurses And One Certified Nurse Aide Charged With Endangering The Welfare Of Vulnerable Elderly Person, Willful Violation Of Public Health Laws For Failing To Respond To Ventilator Alarms 

Schneiderman:  Allegations Demonstrate Blatant Neglect That Ultimately Resulted In Patient’s Death 

HAUPPAUGE - Attorney General Eric T. Schneiderman today announced the arrests of two registered nurses, Sijimole Reji and Annieamma Augustine, and a certified nurse aide, Martine Morland, for endangering and neglecting an 81-year-old, ventilator-dependent resident of A. Holly Patterson Extended Care Facility in Uniondale. The resident, whose identity is being kept confidential, lived on a specialized ventilator unit at the facility. She required a mechanical ventilator to breathe and was entirely dependent on the nursing staff; the resident passed away after the defendants failed to respond to the ventilator alarms.  If convicted, the defendants, none of whom still work at the facility, each face up to seven years in prison.

“These allegations paint a picture of blatant neglect that ultimately resulted in the death of a patient,” said Attorney General Schneiderman. “My office will always hold accountable those medical professionals and others who knowingly ignore a patient’s basic needs or recklessly place any nursing home resident in a life-threatening situation.”

Felony complaints filed in the Nassau County First District Court by the Attorney General’s Office charge Reji, 42, of Smithtown; Augustine, 57, of West Hempstead; and Morland, 41, of Freeport, with Endangering the Welfare of a Vulnerable Elderly Person, or an Incompetent or Physically Disabled Person in the First Degree, a class D felony, and Wilful Violation of Health Laws, a misdemeanor. 

The complaint alleges that on the morning of December 20, 2015, the resident–who was wheelchair bound and ventilator dependent–became disconnected from her ventilator. The resident was unable to breathe without the assistance of her mechanical ventilator. A visual and audible alarm was immediately triggered which notified nursing staff on the floor that this resident was in an emergency, life-threatening situation.

Sijimole Reji, Annieamma Augustine and Martine Morland were at the nursing station near the resident’s room when the alarm sounded throughout the unit.  All nursing staff who work on the ventilator unit at A. Holly Patterson Extended Care Facility are required to immediately respond to resident ventilator alarms. These three defendants–Reji, Augustine and Morland–ignored the emergency ventilator alarm for more than nine minutes and failed to provide any assistance to the resident who languished without oxygen.

Eventually, when staff entered her room, they discovered that the resident was unresponsive and unconscious. The resident was transported from A. Holly Patterson Extended Care Facility to Nassau University Medical Center, where she died the following day, December 21, 2015.

The defendants, who pled not guilty, were arraigned today in Nassau County First District Court before the Honorable Judge James M. Darcy and released on their own recognizance.

The charges are merely accusations, and the defendants are presumed innocent until and unless proven guilty.

The case was investigated by Medicaid Fraud Control Unit (MFCU) Investigators George Feliciano and Richard Smith, with assistance from Supervisor Investigator Greg Muroff and Deputy Chief of Downstate Investigations Kenneth Morgan. 

The case is being prosecuted by Special Assistant Attorney General Peter Zadek of the MFCU Hauppauge Regional Office with the assistance of Hauppauge Regional Director Jane Zwirn-Turkin.  Thomas O’Hanlon is MFCU’s Chief of Criminal Investigations-Downstate.  MFCU is led by Director Amy Held and Assistant Deputy Attorney General Paul J. Mahoney. 

 

See also:

http://www.newsday.com/long-island/crime/3-nursing-home-workers-ignored-patient-s-alarm-state-charges-1.12817539 

Join WhatsApp News
Mallu 2016-12-30 06:38:28
അറസ്റ്റിലായവരുടെ പടങ്ങള്‍ ഫേസ്ബുക്കില്‍ പറന്നു നടക്കുമ്പോള്‍ ഇ-മലയാളി അതു കൊടുത്തില്ല. വാര്‍ത്തയിലും മിതത്വം കാട്ടിയിരിക്കുന്നു. ഇത് ആഘോഷിക്കേണ്ട വാര്‍ത്തയല്ലെന്നു തിരിച്ചറിഞ്ഞ പത്രപ്രവര്‍ത്തനത്തിനു നമോവാകം 
Thomas Vadakkel 2016-12-30 08:31:18
അറിയാതെ ഒരാൾ കുറ്റാരോപിതനാവുകയാണെങ്കിൽ ആഘോഷിക്കാതെ അവരോടല്പം ദയ കാണിച്ച്, പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. കുറ്റം വിധിക്കുന്നതിനു മുമ്പ് പ്രശ്നത്തിൽ കുടുങ്ങിയ നേഴ്‌സസിന് കുടുംബവും മക്കളുമുണ്ടെന്നു ഫേസ്ബുക്കിൽ ഫോട്ടോകളിട്ടുകൊണ്ട് ആഘോഷിക്കുന്നവർ ചിന്തിക്കണം. ഒരാൾ കുഴപ്പത്തിൽപ്പെടുമ്പോൾ ഉള്ളിൽ ചിരിക്കാൻ കൂടെ ജോലിചെയ്യുന്നവരും സുഹൃത്തുക്കൾ വരെയും കാണും. ഫോട്ടോകൾ പത്രത്തിൽ പ്രസിദ്ധീകരിക്കാതിരുന്ന ഈമലയാളീ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

അമേരിക്കയിൽ പലയിടങ്ങളിലും ഒരു നേഴ്‌സിന്റെ ജീവിതം വളരെയധികം ക്ലേശങ്ങൾ നിറഞ്ഞതാണ്. ഏതു കുറ്റങ്ങൾ വന്നാലും ഉയർന്നവർ മുതൽ താഴെയുള്ളവർ വരെ അതിനോടനുബന്ധിച്ചുള്ള  കുറ്റങ്ങൾ മുഴുവൻ ചൂണ്ടിക്കാണിക്കുന്നത് നേഴ്‌സിന്റെ മേലായിരിക്കും. മറ്റുള്ളവർ ചെയ്യുന്ന കുറ്റങ്ങൾപോലും നേഴ്‌സിന്റെ തലയിൽ വന്നുവീഴും. ചെറിയ നിസാര കാര്യങ്ങൾപോലും പെരുപ്പിച്ചുകൊണ്ടു നടക്കുന്ന അവിടെത്തന്നെ ജോലിചെയ്യുന്ന ഇത്തിക്കണ്ണികളുമുണ്ടായിരിക്കും. ഇത് അമേരിക്കയിൽ നൂറുകണക്കിന് നേഴ്‌സസ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. കൂടാതെ നിയമങ്ങളുടെ കുടുക്കിൽ അവർ ഏതു സമയവും അകപ്പെടുകയും ചെയ്യാം.  

ഒരു നേഴ്‌സിനെ സംബന്ധിച്ചടത്തോളം അവർക്കു താങ്ങാവുന്നതിലും കൂടുതൽ രോഗികളെ നോക്കാനായി ഏൽപ്പിക്കും. രോഗിയ്ക്ക് ശുശ്രുഷ മാത്രം നൽകിയാൽ പോരാ രോഗിയെ കാണാൻ വരുന്ന കുടുംബത്തെയും പ്രീതിപ്പെടുത്തണം. ചിലപ്പോൾ അവരെക്കണ്ട് ഒന്ന് ഹലോ പറയാതിരുന്നാൽ മതി അവർ നേഴ്‌സിന്റെ മേൽ പുറകെ നടന്നു കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കും. രോഗിയോടൊപ്പം വരുന്ന കുടുംബങ്ങളാണ് പലപ്പോഴും കൂടുതൽ അപകടകാരികൾ. ചിലർ വർഗ്ഗചിന്താഗതിക്കാരുമായിരിക്കും. അവരെ സന്തോഷിപ്പിക്കാൻ മേലധികാരികളും കൂട്ടുകൂടും. 

അമേരിക്കയിൽ ആദ്യകാല മലയാളീ നേഴ്‌സുകൾക്ക് സ്വന്തം കുടുംബം കൂടാതെ ഭാര്യാ ഭർത്താക്കന്മാരുടെ കുടുംബങ്ങളെയും പോറ്റണമായിരുന്നു. അതിനായി ഊണും ഉറക്കവും ഉപേക്ഷിച്ചു  അവർ ദിവസത്തിന്റെ ഏറിയ പങ്കും ഓവർടൈം ചെയ്യുമായിരുന്നു. ചിലപ്പോൾ അറിയാതെ ഹോസ്പിറ്റലിൽ കിടന്നുറങ്ങിയും പോവും. അങ്ങനെ പ്രശ്നങ്ങളിൽ കുടുങ്ങിയവരും ഉണ്ട്. അവർ അനുഭവിച്ച ക്ലേശങ്ങൾ അവരെ ആശ്രയിച്ചുവന്ന പിന്നീടുള്ള അമേരിക്കയിലെ ബന്ധുക്കൾക്ക് മനസിലാവില്ല. അന്നുള്ള നേഴ്‌സുകളുടെ പ്രയത്നങ്ങളുടെ ഫലം അനുഭവിച്ചവരായിരിക്കും ഇന്ന് ആഘോഷങ്ങളുമായി ഫോട്ടോകൾ ഫേസ്ബുക്കിൽ വൈറൽ പോലെ പ്രചരിപ്പിക്കുന്നതും. വേശ്യകളെ തേടി പോവുന്നവരെ രക്ഷിക്കാൻ കൂട്ടമായി മലയാളി സംഘടനകൾ കോടതിയുടെ മുമ്പിൽ പ്രതിഷേധങ്ങളുമായി പോയ വാർത്തകളും വായിച്ചു. അതൊന്നും വൈറൽ ആയി ഫേസ് ബുക്കിൽ കണ്ടുമില്ല. 

മനുഷ്യത്വപരമായ നേഴ്‌സുകളുടെ ഇത്തരം പ്രശ്നങ്ങളെയാണ് നാം ദയാപൂർവം കാണേണ്ടത്. കുറഞ്ഞപക്ഷം ഫേസ്ബുക്ക് പ്രേമികൾ അവരെ ഉപദ്രവിക്കാതിരിക്കട്ടെ. അതുപോലെ സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളുള്ള നേഴുമാർ ഒരു ജോലിയിൽ കൂടുതൽ ചെയ്യാതിരിക്കുക. മാനസികമായ ആരോഗ്യമുണ്ടെങ്കിലേ ക്ലേശരഹിതമായി ഉത്തരവാദിത്വപ്പെട്ട കടമകൾ കുറ്റരഹിതമാക്കാൻ സാധിക്കുള്ളൂ. 
Moothappan 2016-12-30 08:42:04
I suspect all facts are unknown. These nurses look innocent, till proven guilty. 
NY medical facilities have several problems. Short staffing, a major one. 
I myself quit three jobs in NY. 
kumaran 2016-12-30 20:38:05
രണ്ട് പേര്‍ ആപത്തില്‍ പെട്ടപ്പോള്‍ നേതാക്കള്‍ കലക്ക വെള്ളത്തില്‍ പബ്ലിസിറ്റി ഉണ്ടാക്കാന്‍ ഇറങ്ങിയിട്ടുണ്ട്. 
Vayanakkaran 2016-12-30 21:44:45
I agree with Kumaran, the previous Commentator. Many of our so called FOKANA/FOMA and many other community leaders  taking advantage of these Nurses' Tragady. "Kalakkavellathil Meen Pidikkunnavar". These so called fake leaders already higley publisied their photos all over the media, made amny proclmations, speeches with their own life history and theor own big contribution to this particular nurese case. Sur this nurese case will be thrown out and they will be declred as innocent soon. But this so called leaders are going to declare that it is because of their hard work. Also they will take full credit for the success, even ponnadas also they will tke or get it because of thsis poor Nurses. We know many of their coworkers, neighbours helping them. But this publicity mongers' help is nothing in compared to that.
മാർട്ടിൻ 2016-12-31 12:51:33
Look at second comment. "വേശ്യകളെ തേടി പോകുന്നവരെ...........", 

രൂപക്കൂട്ടിൽ നിന്നിറങ്ങി വന്നല്ലോ സദാചാര പോലീസ്!!!
So sad man, when someone is trying to give a lift to a fallen fellow, why do you say all these.
This is the reason no one come to rescue anyone....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക