Image

ആറടി മണ്ണ് (കവിത: ജേക്കബ് മംഗലത്ത് ഡാളസ്)

Published on 25 December, 2016
ആറടി മണ്ണ് (കവിത: ജേക്കബ് മംഗലത്ത് ഡാളസ്)
അറിയാതെയെങ്കിലും ജനിച്ചു പോയ്
ഈ മണ്ണില്‍ പുലരണം
അന്ത്യത്തിന്‍ നാള്‍ വരെ
ഈ മരുവിലിന്നപാരയുദ്ധങ്ങള്‍

ശാന്തിയില്ലെങ്കിലും കണ്ണുനീരിനാല്‍ കലങ്ങിയ
കൈത്തോടുകള്‍ തീര്‍ത്തു നാം
പിറവിയില്‍ ഞാനൊരുശാപമെങ്കിലും,
മരുവിലിനിയലയണം ഒരു തളിരിനും വേണ്ടി

സ്വപ്നങ്ങളും പ്രതീഷകളും
ഇല്ലാതെ വന്നിഭൂമിയില്‍ ..
സ്വപ്നങ്ങളും പ്രതീഷകളും ബാക്കിയാക്കി മടങ്ങും ഒരുനാള്‍ ....

ഒരു ചെറു തിരിപോല്‍ കത്തിയണയും
ഒരുനാള്‍ ഈഭുമിയില്‍..
ചെറു വേദനയി മാറും എന്‍ വേര്‍പാട്
ചിലര്‍ക്കെങ്കിലും ;
കാലചക്രം ഒരു നിമിഷം തിരിഞ്ഞു കഴിയുമ്പോള്‍
മാറുമാ വേദന ..

ഉറ്റവരും ഉടയോരും
മറന്നിടും നിന്നെ ..
മണ്ണായി ഞാന്‍ തീരുന്ന നാളുകള്‍
വരവായി സത്യത്തില്‍
കണ്ട സ്വപ്നങ്ങളും ബന്ധങ്ങളും..

തനിയെ വന്നു ഞാന്‍ തനിയെ പോകും
സ്വപ്നങ്ങളെ വിട ..മോഹങ്ങളേ വിട...
ഞാന്‍ കണ്ട സ്വപ്നങ്ങളും
സ്‌നേഹിച്ചവരും ,മണ്ണിട്ട് മൂട്ടിടും

ഒരിറ്റു കണ്ണുനീര്‍ എനിക്കായി..
യോഗ്യനല്ല ഞാന്‍ അവരുടെ കണ്‍തടങ്ങളില്‍
സമയം ക്രൂരമായ് നോക്കി ചിരിച്ചപ്പോള്‍ ,
വേദന നിറഞ്ഞ ഒരു മൌനമേ ,

പകരം വയ്ക്കാന്‍ നമുക്കുണ്ടായുള്ളൂ ...
യാത്ര പറയാനാവാതെ വാക്കുകള്‍ മടിച്ചപ്പോള്‍
ഒരു നൊമ്പരമായ് അടര്‍ന്നു വീണ കണ്ണുനീര്‍ത്തുള്ളികള്‍,

ഹൃദയത്തിലെയ്ക്കാണോ മഴയായ് പെയ്തത് ..?
ഒരിക്കല്‍ കൂടി തിരുഞ്ഞു നോക്കിയപ്പോള്‍
അരുതേയെന്ന് ഹൃദയം കരഞ്ഞപ്പോള്‍ ,
ഒരു ശാസനയോടെ എന്റെ പാവം ഹൃദയത്തെ
നുള്ളി നോവിച്ചതെന്തിനു വേണ്ടി ...?

സ്‌നേഹവും സ്വന്തവും സ്വപ്നമായി....
എല്ലാ സ്വപ്നങ്ങളും എന്നോടുകുടെ ..
ആറടി മണ്ണില്‍ ഉറങ്ങാന്‍ കാലമായി ...
ആറടി മണ്ണ് മാത്രം . 
Join WhatsApp News
വിദ്യാധരൻ 2016-12-26 11:06:14
എങ്ങനെ നാം മരിച്ചാലും സ്നേഹിതാ 
മണ്ണെന്നുള്ളത് തീർച്ചയാ നിസംശയം 
എങ്കിൽ പിന്നെ ജീവിച്ചു മരിച്ചൂടെ 
ദുഖവും മോദവും പേറിയീ ഭൂവിൽ 
നിഷ്ക്കാമകർമ്മത്തിൽ ശ്രദ്ധ വയ്‌ക്കു നീ 
ഒടുങ്ങാത്ത തൃഷ്‌ണയെ ദൂരെനിറുത്തുക 
ചുമ്മാ ഇരുന്നു നീ സ്വപ്നങ്ങൾ കാണാതെ 
കർമ്മനിരതനായി മുന്നോട്ടു പോകുക 
സന്തോഷദുഃഖ സമ്മിശ്രമാം ലോകത്തെ 
ആർക്കും ഒഴിവാക്കുവാനാവില്ലതു സത്യം 
ജീവിതവും മരണവും സഹജാതരോർക്കുക 
പന്താടുമവർ നമ്മളെ ഇട്ടിങ്ങനെയെങ്കിലും 
ഓർമ്മപ്പെടുയിടയ്ക്കിടെ ഞങ്ങളെയീവിധം 
നല്ലതാണത്  സമീകരിക്കാൻ ജീവിതം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക