Image

ഭാവം (ഗദ്യകവിത) ജോണ്‍ വേറ്റം

ജോണ്‍ വേറ്റം Published on 19 December, 2016
ഭാവം (ഗദ്യകവിത) ജോണ്‍ വേറ്റം
സുഖമൊരു സുന്ദരവികാരം, സ്വതസ്സിദ്ധം,
സുലഭം, സാധാരണം, കാമിക്കും കാന്തഗുണം!
അനുരാഗത്തിലതു പടരുംപരിമളം,
ആത്മാവില്‍ നിറയും അനുപമസായൂജ്യം!

സുഖം എപ്പോഴും തരും മോഹം, അഭിനിവേശം,
സുഭഗജീവിതത്തില്‍ ശക്തിരൂപാന്തരം!
ലീലാവിലാസത്തിലതു മാദകലഹരി,
ലൈംഗികതയുടെ സിരകളില്‍ ജ്വലനം!

സുഖത്തിലുണ്ടന്ധത, കേമിക്കും കാമകല,
സാഹസികപ്രയാണം, ആകര്‍ഷണം, പ്രേമം,
സരസസമീപനം, നടനം, പ്രലോഭനം,
സ്വല്പബലാല്കാരം, വശീകരണതന്ത്രം!

സുഖാസക്തിക്കില്ല സത്യം, സമദര്‍ശനം,
സനാതനസ്നേഹം, സഹൃദയം, സംയമനം!
സുഖവഴികളിലുണ്ടനര്‍ത്ഥം, ചതിക്കുഴി,
സ്വാര്‍ത്ഥശബ്ദം, ദ്രോഹം, ചോരപ്പുഴ!

സുഖത്തിനുവേണം ശുദ്ധിയുടെ കടിഞ്ഞാണ്‍.
സ്ച്ഛമാം മനസ്സാക്ഷിയില്‍ സൂക്ഷിക്കുവാന്‍.
ഭൗതികസുഖങ്ങളുടയും, മറയുംമായ,
ആത്മീയസുഖമതു സുകൃതം, ദൈവദത്തം!


ജോണ്‍ വേറ്റം

ഭാവം (ഗദ്യകവിത) ജോണ്‍ വേറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക